Asianet News MalayalamAsianet News Malayalam

പലിശ കൂട്ടി ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ബെസ്റ്റ് ടൈം

ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രിയം ഇനിയും തുടരും. ബാങ്കുകളുടെ പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ അറിയാം

FD rate up to 7.4%: List of PSU banks offering highest FD interest rates in August 2024
Author
First Published Aug 10, 2024, 12:07 PM IST | Last Updated Aug 10, 2024, 12:07 PM IST

ത്തവണത്തെ ആർബിഐ പണനയ അവലോകന യോഗത്തിന് ശേഷവും പലിശ കുറയ്ക്കേണ്ടെന്ന തീരുമാനം വന്നതോടെ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രിയം ഇനിയും തുടരും. കൂടുതലായി നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും   കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.  യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഉൾപ്പെടെ ചില ബാങ്കുകൾ പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യൂണിയൻ ബാങ്ക്

 പൊതുമേഖലാ ബാങ്കുകളിൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ   7.40% പലിശ വാഗ്ദാനം ചെയ്യുന്നു. 333 ദിവസത്തെ കാലാവധിയിൽ. മുതിർന്ന പൗരന്മാർക്ക് (60 വയസും അതിൽ കൂടുതലുമുള്ളവർ) 0.50% വരെ അധികം സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നേടാം.  സൂപ്പർ സീനിയർ സിറ്റിസൺ വിഭാഗത്തിലുള്ളവർക്ക്  0.75% കൂടുതൽ വരുമാനം ഉറപ്പാക്കാം.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതിക്ക് കീഴിൽ, സാധാരണ പൗരന്മാർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 7.95 ശതമാനവും   666 ദിവസത്തെ നിക്ഷേപത്തിന് ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ പ്രത്യേക എഫ്ഡി

ബാങ്ക് ഓഫ് ബറോഡ മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം പ്രകാരം 399 ദിവസത്തേക്ക് പ്രതിവർഷം 7.25% പലിശയും 333 ദിവസത്തേക്ക് 7.15% പലിശയും ലഭിക്കും . 3 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്.

എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  അമൃത് വൃഷ്ടി" എന്നറിയപ്പെടുന്ന  നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഉയർന്ന പലിശ നിരക്കുകൾ ലഭിക്കും.  7.25%  പലിശ നിരക്കാണ് ഇത് അനുസരിച്ച് ലഭിക്കുക . മുതിർന്ന പൗരന്മാർക്ക്   7.75% നിരക്കിൽ പലിശ ലഭിക്കും. എസ്ബിഐ അമൃത് വൃഷ്ടി സ്കീം 2025 മാർച്ച് 31 വരെ ലഭ്യമാകും.  ഈ പ്രത്യേക FD ബ്രാഞ്ച്, ഇൻ്റർനെറ്റ് ബാങ്കിംഗ്, YONO ചാനലുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios