Asianet News MalayalamAsianet News Malayalam

എല്ലാ വീട്ടിലും ഇനി 'എല്‍ഇഡി' മാത്രം; രജിസ്ട്രേഷന്‍ തുടങ്ങി

കെഎസ്ഇബിയുടെ വെബ്സൈറ്റ് വഴിയോ, സെക്ഷന്‍സ് ഓഫീസുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
 

filament free Kerala project by kseb
Author
Thiruvananthapuram, First Published Mar 7, 2019, 12:36 PM IST

തിരുവനന്തപുരം: ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ രജിസ്ട്രേഷന്‍ വൈദ്യുതിമന്ത്രി എം എം മണി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ എല്‍ ഇ ഡി ബള്‍ബുകളും ട്യൂബുകളും വാങ്ങാം. കെഎസ്ഇബിയുടെ വെബ്സൈറ്റ് വഴിയോ, സെക്ഷന്‍സ് ഓഫീസുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

കിഫ്ബി മുഖേന 750 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു എല്‍ഇഡി ബള്‍ബ് ഏകദേശം 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഗഡുക്കളായി വൈദ്യുതി ബില്ലിനൊപ്പം ഇടാക്കും. ആദ്യ ഘട്ടത്തില്‍ ഒന്‍പത് വാട്ട്സിന്‍റെ ബള്‍ബുകളാകും വിതരണത്തിനെത്തിക്കുക. സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. 

Follow Us:
Download App:
  • android
  • ios