യാത്രാ നിരക്ക് നിയന്ത്രിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ ജൂലൈയിൽ വിമാനക്കമ്പനികളുടെ യോഗം വിളിക്കുമെന്ന് വ്യോമയാന സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. 

ദില്ലി: വിമാനയാത്രാ നിരക്ക് വര്‍ദ്ധന തടയാൻ നടപടി ഉണ്ടാകുമെന്ന് കേരളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഉറപ്പ്. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയെ കണ്ടു. ജൂലൈയിൽ വിമാനക്കമ്പനികളുടെ യോഗം വിളിക്കുമെന്ന് വ്യോമയാന സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. 

പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം വിമാനക്കമ്പനി അധികൃതരുടെ യോഗം വിളിച്ച് ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനവും മുഖ്യമന്ത്രി വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി.