കഴിഞ്ഞ നാല് മാസമായി ഫ്ലിപ്‍കാര്‍ട്ട് ആമസോണും അവരുടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുളള ശ്രമങ്ങള്‍ തുടര്‍ന്ന് വരുകയാണ്. ചില ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു കഴിഞ്ഞു. 

ദില്ലി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് ആമസോണ്‍ ഇന്ത്യയും ഫ്ലിപ്‍കാര്‍ട്ടും ചുവടുവയ്ക്കുന്നു. 35,000 കോടി രൂപയുടെ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വിപണിയില്‍ സജീവമാകുകയാണ് ഇ- കൊമേഴ്സ് ഭീമന്മാരുടെ ലക്ഷ്യം. ഏറ്റവും സ്ഥിരതയുളള വളര്‍ച്ച പ്രകടിപ്പിക്കുന്ന മേഖലയായാണ് വിദഗ്ധര്‍ ഓണ്‍ലൈന്‍ ഇന്‍ഷറന്‍സ് മേഖലയെ കാണുന്നത്.

ഫ്ലിപ്‍കാര്‍ട്ട് സ്ഥാപകരില്‍ ഒരാളായ ബിന്നി ബന്‍സാലും ആമസോണ്‍ ഇന്ത്യയും ഈ മേഖലയില്‍ വന്‍ നിക്ഷേപം നടത്തിയതായാണ് വിവരം. രാജ്യത്തെ മികച്ച പ്രഫഷണലുകളുമായും കമ്പനികളുമായും ഇ -കൊമേഴ്സ് കമ്പനികള്‍ ചര്‍ച്ചകള്‍ തുടരുന്നതായാണ് വിവരം. ജനറല്‍, ലൈഫ്, ഓട്ടോ, ട്രാവല്‍, മൊബൈല്‍ ഫോണ്‍ സുരക്ഷ തുടങ്ങിയ രംഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ വിപണി പിടിക്കുകയാണ് ഫ്ലിപ്പിന്‍റെയും ആമസോണിന്‍റെയും ലക്ഷ്യം.

കഴിഞ്ഞ നാല് മാസമായി ഫ്ലിപ്‍കാര്‍ട്ട് ആമസോണും അവരുടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുളള ശ്രമങ്ങള്‍ തുടര്‍ന്ന് വരുകയാണ്. ചില ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു കഴിഞ്ഞു. 2019 ല്‍ തന്നെ നീണ്ട നിര ഉല്‍പന്നങ്ങളുമായി ഇന്‍ഷുറന്‍സ് സേവന മേഖലയിലേക്ക് ഇറങ്ങാനാണ് ഇരു കമ്പനികളുടെയും ആലോചന.