വെള്ളിത്തളികയിൽ ഒരുക്കിയ ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെക്കുന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും സൂപ്പർ താരങ്ങൾ ചടങ്ങിൽ 

മുംബൈ: നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ഉത്‌ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷ രാവുകൾക്ക് അവസാനമായി. താരനിബിഡമായിരുന്നു ഉദ്ഘാടന പരിപാടികൾ. വേദിയിൽ ബോളിവുഡിലെയും ഹോളിവുഡിലെയും സൂപ്പർ താരങ്ങൾ അണിനിരന്നിരുന്നു. നിത അംബാനിയുടെ സ്വപ്ന പദ്ധതിയായിരുന്നു എൻഎംഎസിസി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങിന് എത്തിയിരുന്ന അതിഥികൾക്കായി ഒരുക്കിയ ഭക്ഷണ വിരുന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനും ലോകത്തിലെ ഒൻപതാമത്തെ സമ്പന്നനുമായ മുകേഷ് അംബാനി അതിഥികൾക്കായി ഭക്ഷണം വിളമ്പിയത് വെള്ളി താലങ്ങളിലാണ്‌!

ബോളിവുഡ് താരം ശ്രദ്ധ കപൂർ എൻഎംഎസിസിയിലെ അതിഥികൾക്ക് വിളമ്പിയ വിഭവസമൃദ്ധമായ താലി (പ്ലാറ്റർ) ഭക്ഷണത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. വ്യത്യസ്ത തരം റൊട്ടികൾ, ചോറ്, വിവിധയിനം കറികൾ, ലഡുവും ഗുജിയയും അടങ്ങുന്ന മധുര പലഹാരങ്ങൾ എന്നിവ പ്ലേറ്റിലുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും അതിഥികളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ചത് ഭക്ഷണം ഒരുക്കി നൽകിയ വെള്ളി പാത്രങ്ങളാണ്. 

View post on Instagram

രേഖ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്, കരീന കപൂർ, ആലിയ ഭട്ട്, മഹീപ് കപൂർ, രൺവീർ സിംഗ്, ദീപിക പദുകോൺ തുടങ്ങി ബോളിവുഡിലെയും ഹോളിവുഡിലെയും വലിയ താരനിര ചടങ്ങിൽ എത്തിയിരുന്നു.

View post on Instagram