തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് നിതിന്‍ ഗാഡ്കരി പറഞ്ഞു. ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

കേരള നിയമസഭയിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.