Asianet News MalayalamAsianet News Malayalam

57,300 കോടിയുടെ നിക്ഷേപം; വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യയിലേക്ക്

പുതുവർഷത്തിൽ യുഎസ് പലിശനിരക്കിൽ കുറവുണ്ടാകുമെന്നും അതോടെ എഫ്പിഐകൾ 2024ൽ  ഇന്ത്യൻ വിപണിയിലെ അവരുടെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും ആണ് വിലയിരുത്തൽ

FPIs pour Rs 57,300-cr in equities in Dec
Author
First Published Dec 26, 2023, 9:48 PM IST

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരുടെ ഇഷ്ട വിപണിയായി വീണ്ടും ഇന്ത്യ. ഈ മാസം ഇതുവരെ ഇന്ത്യൻ ഓഹരി വിപണികളിലേക്ക് 57,300 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചത് .ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്.  രാഷ്ട്രീയ സ്ഥിരത ഉണ്ടാകുമെന്ന വിലയിരുത്തലും, ശക്തമായ സാമ്പത്തിക വളർച്ചയും, യുഎസ് ബോണ്ട് യീൽഡിലെ ഇടിവുമാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം കൂടാനുള്ള കാരണം. ഇതോടെ ഇന്ത്യൻ ഓഹരി വിപണികളിലെ ഈ വർഷത്തെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം  1.62 ട്രില്യൺ കവിഞ്ഞു.

പുതുവർഷത്തിൽ യുഎസ് പലിശനിരക്കിൽ കുറവുണ്ടാകുമെന്നും അതോടെ എഫ്പിഐകൾ 2024ൽ  ഇന്ത്യൻ വിപണിയിലെ അവരുടെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും ആണ് വിലയിരുത്തൽ. ഒക്ടോബറിൽ 9,000 കോടി രൂപയായിരുന്നു നിക്ഷേപം.ഇതിന് മുമ്പ് ഓഗസ്‌റ്റ്, സെപ്തംബർ മാസങ്ങളിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 39,300 കോടി പിൻവലിക്കുകയാണ് ചെയ്തത്.

യുഎസ് ബോണ്ട് വരുമാനത്തിൽ സ്ഥിരമായ ഇടിവാണ് എഫ്പിഐകളുടെ നിക്ഷേപം തന്ത്രം പെട്ടെന്ന് മാറ്റാനുള്ള കാരണം.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്ത വർഷം മൂന്ന് തവണ നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയടക്കമുള്ള വിപണികൾക്ക് അനുകൂലമാണ്. എഫ്പിഐകൾ ഏറ്റവും കൂടുതൽ  നിക്ഷേപം നടത്തിയത് ഫിനാൻഷ്യൽ ഓഹരികളിലായിരുന്നു. കൂടാതെ ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ടെലികോം തുടങ്ങിയ മേഖലകളിലും വിദേശ പോർട്ട് ഫോളിയോ  നിക്ഷേപകർ മികച്ച രീതിയിൽ നിക്ഷേപം നടത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios