ഒന്നാം പാദവാർഷികത്തിലെ കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തെത്തിയതോടെയാണ് വിദേശ നിക്ഷേപത്തിൽ വർധനവുണ്ടായതെന്നാണ് കരുതുന്നത്.

ദില്ലി: വിദേശ നിക്ഷേപകർ ഇന്ത്യയിലെ ഇക്വിറ്റി ഓഹരികളിലേക്ക് മടങ്ങിയെത്തുന്നു. ഓഗസ്റ്റിലെ ആദ്യ ആഴ്ചയിൽ 975 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ ഇക്വിറ്റികളിൽ എഫ്പിഐകളിൽ നിന്നെത്തിയത്. ജൂലൈയിൽ 11308 കോടിയുടെ നെറ്റ് ഔട്ട്ഫ്ലോയാണ് എഫ്പിഐകളിൽ ഉണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് റെക്കോർഡ് ഉയർച്ച നേടിയിരുന്നു. 54717.24 കോടിയിലാണ് സെൻസെക്സ് എത്തിയത്. ഒന്നാം പാദവാർഷികത്തിലെ കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തെത്തിയതോടെയാണ് വിദേശ നിക്ഷേപത്തിൽ വർധനവുണ്ടായതെന്നാണ് കരുതുന്നത്.

ഓഗസ്റ്റിലെ മികച്ച മുന്നേറ്റത്തോടെ എഫ്പിഐ ഇക്വിറ്റി ഓഹരി നിക്ഷേപം വീണ്ടും 50000 മാർക്കിലെത്തി. 2020 ലെ നെറ്റ് എഫ്പിഐ നിക്ഷേപം ഇക്വിറ്റി ഓഹരികളിൽ 50011 കോടിയായിരുന്നു. എൻഎസ്ഡിഎല്ലിന്റേതാണ് ഈ കണക്ക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona