Asianet News MalayalamAsianet News Malayalam

ഇന്ധനവിലക്കയറ്റം അതിരൂക്ഷമായി തുടരും; അസംസ്കൃത എണ്ണവില 100 ഡോളറിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

ഡീലര്‍ കമ്മീഷനുൾപ്പടെ 45 രൂപ 21 പൈസക്ക് വിപണിയിൽ എത്തുന്ന പെട്രോളാണ് ലിറ്ററിന് 101 രൂപക്ക് മുകളിൽ രാജ്യത്ത് വിൽക്കുന്നത്. ഡീസലും അതുപോലെ തന്നെ. എക്സൈസ് നികുതിക്കൊപ്പം പെട്രോൾ വിലയിൽ 20 രൂപ സെസും കേന്ദ്രം ഈടാക്കുന്നു. 

fuel price will go again high as crude oil may reach 100 dollar soon
Author
New Delhi, First Published Jul 25, 2021, 10:22 AM IST

രാജ്യത്ത് ഇന്ധനവിലക്കയറ്റം അടുത്ത മാസങ്ങളിലും അതിരൂക്ഷമായി തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് അടുത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പെട്രോൾ വില 110 രൂപക്ക് മുകളിലേക്ക് കുതിക്കും. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

അസംസ്കൃത എണ്ണവില ബാരലിന് 75 ഡോളറിലേക്ക് എത്തിയപ്പോൾ തന്നെ രാജ്യത്തെ പെട്രോൾ വില 100 രൂപക്ക് മുകളിലും ഡീസൽ 100 രൂപക്ക് അടുത്തുമാണ്. അസംസ്കൃത എണ്ണവില 100 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെയടക്കം വിലയിരുത്തൽ. ഇതോടെ ഷോക്കടിപ്പിക്കുന്ന വിലക്കയറ്റമാകും രാജ്യത്തെ കാത്തിരിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ പെട്രോൾ വില 110 രൂപ കടന്നേക്കും. ഡീസൽ നൂറ് രൂപക്ക് മുകളിലും. കേന്ദ്ര-സംസ്ഥാന നികുതിയും സെസും കുറക്കുക മാത്രമാണ് പരിഹാരം. അതിന് കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറല്ല. ജി.എസ്.ടി പരിധിയിൽ പെട്രോളും ഡീസലും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിൽ പ്രതിഷേധം ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

ഡീലര്‍ കമ്മീഷനുൾപ്പടെ 45 രൂപ 21 പൈസക്ക് വിപണിയിൽ എത്തുന്ന പെട്രോളാണ് ലിറ്ററിന് 101 രൂപക്ക് മുകളിൽ രാജ്യത്ത് വിൽക്കുന്നത്. ഡീസലും അതുപോലെ തന്നെ. എക്സൈസ് നികുതിക്കൊപ്പം പെട്രോൾ വിലയിൽ 20 രൂപ സെസും കേന്ദ്രം ഈടാക്കുന്നു. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്താണ് പെട്രോളും ഡീസലും വേര്‍ തിരിക്കുന്നതെങ്കിലും വില നിശ്ചയിക്കുൾ അന്താരാഷ്ട്ര വിപണിയിലെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയാണ് മാനദണ്ഡം. നയങ്ങളിലെ മാറ്റം കൊണ്ട് മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകൂ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios