Asianet News Malayalam

ഇന്ധനവിലയിൽ വീണ്ടും വർധന; സംസ്ഥാനത്തു നൂറു കടന്ന് പെട്രോൾ വില

132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്നും 100 ലേക്ക്  പെട്രോൾ വില എത്തുന്നത്. പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100 രൂപ 4 പൈസ ആണ്.

fuel prices rise again petrol price crossed one hundred in kerala
Author
Thiruvananthapuram, First Published Jun 24, 2021, 6:42 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്നും 100 ലേക്ക്  പെട്രോൾ വില എത്തുന്നത്.

പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100 രൂപ 4 പൈസ ആണ്.  തിരുവനന്തപുരത്തെ വില 99.80 ആണ്. ഇടുക്കി പൂപ്പാറയിൽ പെട്രോൾ വില 100.50 ആണ്. ആനച്ചാലും 100 കടന്നു.   അണക്കരയിൽ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോൾ വില.  22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios