ഇനി ട്വിറ്ററിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ലെന്നും ഏത് ദിശയിലേക്കായിരിക്കും കമ്പനി സഞ്ചരിക്കുക എന്നതിൽ ധാരണയില്ലെന്നും ട്വിറ്റര്‍ സിഇഒ

ന്യൂയോർക്ക് : ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ (Elon musk) കീഴിൽ ട്വിറ്ററിന്റെ (twitter) ഭാവി അനിശ്ചിതത്വത്തിലെന്ന് ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (Twitter CEO) പരാഗ് അഗർവാൾ. ട്വിറ്റർ മസ്കിന് കൈമാറുന്ന നടപടികൾ അവസാനിച്ച ശേഷം കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ജീവനക്കാരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അതായത് ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന് ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് ഏ​പ്രി​ൽ 14നാ​ണ് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്. ഏറ്റെടുക്കൽ നടപടികൾക്കൊടുവിൽ റോയിട്ടേഴ്‌സ് ഒരുക്കിയ ടൗൺ ഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു പരാഗ് അഗർവാൾ. മസ്‌ക് ഏറ്റെടുത്ത് കഴിഞ്ഞു ഇനി ട്വിറ്ററിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ലെന്നും ഏത് ദിശയിലേക്കായിരിക്കും കമ്പനി സഞ്ചരിക്കുക എന്നതിൽ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് മസ്ക്. ട്വിറ്റർ ഇലോൺ മസ്‌ക് സ്വന്തമാക്കിയത് ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണിനാണ്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഈ മാസം ആദ്യം തന്നെ മസ്ക് സ്വന്തമാക്കിയിരുന്നു. നിലവിൽ ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക. ഈ ഡീലിൽ ടെസ്ലയ്ക്ക് യാതൊരു പങ്കുമില്ല. ഇതുവരെ മസ്ക് ട്വിറ്റർ സ്വന്തമാക്കുമോ എന്ന ആകാംക്ഷയിൽ അന്തിമ ചർച്ചകളിൽ ഉറ്റുനോക്കിയിരിക്കുകയായിരുന്നു ലോകം. അതേസമയം ട്വിറ്റര്‍ മസ്ക് ഏറ്റെടുത്തു എന്ന വാർത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയർന്നു. 51.15 ഡോളറിലാണ് ന്യൂയോർക്ക് ഓഹരി വിപണിയിൽ ട്വിറ്റർ ഓഹരികളുടെ വിപണനം. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താൻ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു ട്വിറ്റര്‍ ഏറ്റെടുക്കവെ മസ്ക് അഭിപ്രായപ്പെട്ടു.