കുടുംബ ബിസിനസ്സുകൾ നടത്തുന്ന ഇന്ത്യയിലെ മറ്റ് കമ്പനികളുടെ തലവന്മാരേക്കാൾ കുറവാണ് അദാനിയുടെ ശമ്പളം.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച ശമ്പള കണക്കുകൾ പുറത്ത്. ആകെ 10.41 കോടി രൂപയാണ് അദാവി പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഇതിലെന്താണ് പ്രത്യേകത എന്നല്ലേ.. അദാനിയുടെപോലയുള്ള മിക്ക വ്യവസായ പ്രമുഖരുടെ ശമ്പളമെടുക്കുമ്പോൾ അദാനി വാങ്ങിയത് കുറവാണ്.

62 കാരനായ അദാനി തന്റെ തുറമുഖ-ഊർജ്ജ കമ്പനികളിൽ നിന്നാണ് ശമ്പളം വാങ്ങിയതെന്ന് ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ നിന്നും അദാനി വാങ്ങിയ ശമ്പളത്തിൽ 2.26 കോടി രൂപ ശമ്പളവും 28 ലക്ഷം രൂപ പെർക്വിസിറ്റുകൾ, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിൽ നിന്ന് 7.87 കോടി രൂപ അദ്ദേഹം കൈപ്പറ്റി.

കുടുംബ ബിസിനസ്സുകൾ നടത്തുന്ന ഇന്ത്യയിലെ മറ്റ് കമ്പനികളുടെ തലവന്മാരേക്കാൾ കുറവാണ് അദാനിയുടെ ശമ്പളം. കോവിഡ് കാലത്ത് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്റെ മുഴുവൻ ശമ്പളവും ഉപേക്ഷിച്ചിരുന്നു. എന്നാ,ൽ അതിനുമുമ്പ് അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. ടെലികോം ഭീമൻ സുനിൽ ഭാരതി മിത്തലി​ന്റെ ശമ്പളം 32.27 കോടി രൂപയാണ്. രാജീവ് ബജാജ് വാങ്ങിയത് 53.75 കോടി രൂപ. പവൻ മുഞ്ജലി​ന്റെ ശമ്പളം 109 കോടി രൂപ . എൽ ആൻഡ് ടി ചെയർമാൻ എസ്എൻ സുബ്രഹ്മണ്യൻ 76.25 കോടി രൂപ ശമ്പളം വാങ്ങി. ഇൻഫോസിസ് സിഇഒ സലിൽ എസ് പരേഖ് 80.62 കോടി രൂപയാണ് ശമ്പളമായി വാങ്ങിയത്. ഇവരെക്കൾ വലിയ കുറവാണ് അദാനിയുടെ ശമ്പളം . മാത്രമല്ല, അദാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികളിലെ രണ്ട് ചീഫ് എക്സിക്യൂട്ടീവുകളേക്കാൾ കുറവാണ്.