Asianet News MalayalamAsianet News Malayalam

വമ്പൻ തിരിച്ചു വരവ്; സമ്പന്ന പട്ടികയിൽ ചലനമുണ്ടാക്കി ഗൗതം അദാനി

ആസ്തി കുതിച്ച് ഉയർന്നതോടെ ബ്ലൂംബെർഗ് സമ്പന്ന പട്ടികയിൽ ഗൗതം അദാനി 19-ാം സ്ഥാനത്തേക്ക് എത്തി.  

Gautam Adani s wealth soars re-enters top 20 richest list
Author
First Published Nov 29, 2023, 4:47 PM IST

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച 20 സമ്പന്നരുടെ പട്ടികയിലേക്ക് വീണ്ടും ഗൗതം അദാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നതാണ് കാരണം. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 കമ്പനികളുടെയും ഓഹരികൾ ഇന്നലെ കുത്തനെ ഉയർന്നു. ഇതോടെ, ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി ഒറ്റ ദിവസം കൊണ്ട് 6.5 ബില്യൺ ഡോളറായി ഉയർന്നു. 

ആസ്തി കുതിച്ച് ഉയർന്നതോടെ ബ്ലൂംബെർഗ് സമ്പന്ന പട്ടികയിൽ ഗൗതം അദാനി 19-ാം സ്ഥാനത്തേക്ക് എത്തി.  ജൂലിയ ഫ്ലെഷർ കോച്ച് & ഫാമിലി (64.7 ബില്യൺ ഡോളർ), ചൈനയിലെ സോങ് ഷാൻഷാൻ (64.10 ബില്യൺ ഡോളർ), യുഎസിലെ ചാൾസ് കോച്ച് (60.70 ബില്യൺ ഡോളർ) തുടങ്ങിയ ശതകോടീശ്വരന്മാരെ മറികടന്നാണ് അദാനി 19-ാം സ്ഥാനത്തേക്ക് എത്തിയത്. 

യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെ ഗൗതം അദാനിയുടെ ആസ്തി കുത്തനെ കുറഞ്ഞിരുന്നു. 

അതേസമയം, രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി 89.5 ബില്യൺ ഡോളർ ആസ്തിയോടുകൂടി ശതകോടീശ്വരന്മാരുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ്, 

നവംബർ 28 വരെ, അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം 11,31,096 കോടി രൂപയായിരുന്നു, ചൊവ്വാഴ്ചത്തെ വ്യാപാരത്തോടുകൂടി 1.04 ലക്ഷം കോടി രൂപയുടെ ഗണ്യമായ വർദ്ധനവിന് വിപണി സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം ജനുവരി 24 ലെ ഏറ്റവും ഉയർന്ന 19.19 ലക്ഷം കോടി രൂപയിൽ എത്തിയിട്ടില്ല. 41 ശതമാനം ഇടിവിലാണ് ഇപ്പോഴും. 
 

Latest Videos
Follow Us:
Download App:
  • android
  • ios