ബെർലിൻ: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്ന കമ്പനിയുടെ 23 ശതമാനം ഓഹരി ജർമ്മൻ സർക്കാർ വാങ്ങും. ക്യുർവാക് (CureVac) എന്ന കമ്പനിയിലാണ് ജർമ്മൻ സർക്കാർ നിക്ഷേപം നടത്താൻ തീരുമാനിച്ചത്.

പൊതുമേഖലാ സ്ഥാപനമായ കെഎഫ്‌ഡബ്ല്യു ഡെവലപ്മെന്റ് ബാങ്ക് വഴിയാണ് നിക്ഷേപം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 300 ദശലക്ഷം യൂറോ (25,68,00,00,000 കോടി രൂപ) യുടെ നിക്ഷേപമാണ് നടത്തുക. വാക്സിൻ വികസിപ്പിക്കുന്ന കമ്പനിക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനാണ് ശ്രമമെന്ന് ജർമ്മനിയിലെ സാമ്പത്തിക കാര്യ മന്ത്രി പീറ്റർ ആൽറ്റ്മെയർ പറഞ്ഞു. 

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ് സോഫ്റ്റ്‌വെയർ കമ്പനിയായ എസ്എപിയുടെ സഹ സ്ഥാപകൻ ഡയറ്റ്മർ ഹോപ്പാണ് ക്യുർവാകിലെ പ്രധാന നിക്ഷേപകൻ. മരുന്ന് വികസനവും ഉൽപ്പാദനും ഉയർന്ന നഷ്ട സാധ്യതയുള്ളതാണെന്നും അതിനാലാണ് നിക്ഷേപം നടത്തുന്നതെന്നും ആൽറ്റ്മർ വിശദീകരിച്ചു.