Asianet News MalayalamAsianet News Malayalam

സ്വർണാഭരണങ്ങൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ: കേന്ദ്രമന്ത്രി പീയുഷ് ​ഗോയലിന് നിവേദനം നൽകി എകെജിഎസ്എംഎ സംഘം

എച്ച്‍യുഐഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളിൽ പതിപ്പിക്കേണ്ടത്. 

gold ornaments huid
Author
New Delhi, First Published Aug 1, 2021, 12:21 PM IST

ദില്ലി: സ്വർണാഭരണങ്ങൾക്ക് എച്ച്‍യുഐഡി (ഹാൾമാർക്കിം​ഗ് യൂണിക് ഐഡന്റിഫിക്കേഷൻ) പതിക്കണമെന്ന നിയമം നടപ്പാക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ). ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ​ഗോയലിന് അസോസിയേഷൻ നിവേദനം നൽകി. 

ജൂലൈ ഒന്ന് മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയത് സ്വർണ വ്യാപാര മേഖലയിലുളളവരെ ബുദ്ധിമുട്ടിലാക്കിയതായി അസോസിയേഷൻ വ്യക്തമാക്കി. മുൻപ് ഉണ്ടായിരുന്ന ഹാൾമാർക്കിം​ഗ് രീതി രണ്ട് വർഷത്തേക്ക് കൂടി തുടരാൻ അനുവദിക്കണം. വ്യാപാര സ്ഥാപനത്തിന്റെ പേര് കൂടി ആഭരണത്തിൽ ചേർക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. 

എച്ച്‍യുഐഡി പതിക്കുന്നതുമായി ബന്ധപ്പെട്ട് ഹാൾമാർക്കിം​ഗ് സെന്ററുകളിൽ കാലതാമസം വരുന്നുണ്ട്. എച്ച്‍യുഐഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളിൽ പതിപ്പിക്കേണ്ടത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios