തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു. ഗ്രാമിന് 3,700 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,600 രൂപയാണ് നിരക്ക്. മാർച്ച് 18 ന് സ്വര്‍ണത്തിന് ഗ്രാമിന് 3,760 രൂപയായിരുന്നു നിരക്ക്, പവന്  30,080 രൂപയും. മാർച്ച് ഒമ്പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്. 

കൊറേണ വ്യാപനത്തെ തുടർന്ന് ആ​ഗോള വിപണിയിലുണ്ടാകുന്ന സമ്മർദ്ദങ്ങളാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഓഹരി വിപണിയിൽ ഇടിവ് തുടർക്കഥയാണെങ്കിലും ഇത് സ്വർണത്തിലേക്കുളള നിക്ഷേപകരുടെ ഒഴുക്ക് വർധിക്കാനിടയായിട്ടില്ല. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,475.59 ഡോളറാണ് സ്വർണത്തിന്റെ നിരക്ക്.