തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,015 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. പവന് 32,120 രൂപയാണ് നിരക്ക്. 

മാര്‍ച്ച് ഒന്‍പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്. 

അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ വര്‍ധനയുണ്ടായി. 1,664 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വര്‍ണ നിരക്ക്.