കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം.
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയർന്നു. ഗ്രാമിന് 4,770 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 38,160 രൂപയും.
Add Asianetnews as a Preferred Source

സെപ്റ്റംബർ 19 ന്, ഗ്രാമിന് 4,760 രൂപയായിരുന്നു നിരക്ക്. പവന് 38,080 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,950 ഡോളറാണ് നിലവിലെ നിരക്ക്.
കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം.