കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 23,880 രൂപയാണ് പവന്‍റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര സ്വര്‍ണവിപണയില്‍ വില കൂടുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 23,880 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,985 രൂപയിലാണ് വ്യാപാരം.