അന്താരാഷ്‌ട്ര വിപണിയിൽ 1, 885 ഡോളറാണ് നിലവിലെ നിരക്ക്.
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വർധിച്ചു. ഗ്രാമിന് 4,735 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,880 രൂപയും.
Add Asianetnews as a Preferred Source

കഴിഞ്ഞ ദിവസം ഗ്രാമിന് 4,675 രൂപയായിരുന്നു നിരക്ക്. പവന് 37,400 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1, 885 ഡോളറാണ് നിലവിലെ നിരക്ക്.
കൊവിഡ് -19 ധനകാര്യ പ്രതിസന്ധികളെ തുടർന്ന് നിക്ഷേപകർ മഞ്ഞലോഹത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് അന്താരാഷ്‌ട്ര തലത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ് റിപ്പോർട്ട് ചെയ്യാൻ കാരണം. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 42,000 ത്തോളം രൂപ നൽകേണ്ടി വരും.
