ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,283 ഡോളറാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,955 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു പവന്‍ സ്വര്‍ണത്തിന് 23,640 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് മൂന്നിന് ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. 

ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,283 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ച സ്വർണ്ണ വിലയിൽ ഒരു ശതമാനം ഇടിവുണ്ടായി. വെള്ളി വില 2.3 ശതമാനം നഷ്ടത്തിൽ അവസാനിച്ചു.