ഏപ്രില്‍ 21 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,284.50 ഡോളറാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,985 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ 25 ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. ഏപ്രില്‍ ഒന്‍പതിന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. 

ഏപ്രില്‍ 21 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,284.50 ഡോളറാണ് ഇന്നത്തെ നിരക്ക്. 

ഇക്കഴിഞ്ഞ ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഇന്ത്യയിൽ വിവാഹസീസൺ എത്തിയതും അക്ഷയത്രിതീയ ദിവസം അടുക്കുന്നതും മൂലം സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.