Asianet News MalayalamAsianet News Malayalam

Gold Rate Today: റെക്കോർഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

 സർവ്വകാല റെക്കോർഡിട്ട് സ്വർണം. പവൻ ഏറ്റവും ഉയർന്ന വിലയിൽ 

GOLD RATE TODAY  .02 12 2023
Author
First Published Dec 2, 2023, 10:10 AM IST

തിരുവനന്തപുരം: സ്വർണവില ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,760 രൂപയാണ്. ഇന്നലെ സ്വർണ വില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു.

2077 ഡോളറാണ് അന്താരാഷ്ട്ര തലത്തിലെ ഉയർന്ന റെക്കോർഡ് വില. 2080 ഡോളർ മറികടന്നാൽ 2150 ഡോളർ വരെ പോകു മെന്നുള്ള സൂചനകളാണ് ഇപ്പോൾ വരുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വർണവില കുത്തനെ ഉയരണാനുള്ള കാരണം.ചൈനയിൽ പുതിയ വൈറസ് പടര്ന്നുവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി. വൻകിട നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരൂന്നതാണ് വൻ കുതിപ്പിന് കാരണം.
പശ്ചിമേഷ്യയിലെ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5830 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ഡിസംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു.വിപണി വില 46,160 രൂപ

ഡിസംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു.വിപണി വില 46,760 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios