ജൂൺ ആരംഭിച്ചത് മുതൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്. ആദ്യദിനം കുറഞ്ഞ സ്വര്‍ണവിലയില്‍  ഇന്നലെ നേരിയ വര്‍ധന ഉണ്ടായിരുന്നു. 

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസം സ്വർണവില (Gold price) ഉയർന്നു. 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്ന് 400 രൂപയുടെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38480 രൂപയായി. ജൂൺ ആരംഭിച്ചത് മുതൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4810 രൂപയായി. ഇന്നലെ 10 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3930 രൂപയായി. ഇന്നലെ 5 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 


കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

 മെയ് 21 - 37640 രൂപ
മെയ് 22 - 37640 രൂപ
മെയ് 23 - 37720 രൂപ
മെയ് 24 - 38200 രൂപ
മെയ് 25 - 38320 രൂപ
മെയ് 26 - 38120 രൂപ
മെയ് 27 - 38200 രൂപ
മെയ് 28 - 38200 രൂപ
മെയ് 29 - 38200 രൂപ
മെയ് 30 - 38280 രൂപ
മെയ് 31 - 38200 രൂപ 
ജൂൺ 01 - 38000 രൂപ 
ജൂൺ 02 - 38080 രൂപ