Asianet News MalayalamAsianet News Malayalam

വിമാനക്കമ്പനികൾക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

കൊവിഡിന് മുൻപത്തെ വിമാന സർവീസുകളിൽ 70 ശതമാനം ഓപ്പറേറ്റ് ചെയ്യാനാവും. ഇതോടെ ആഴ്ചയിൽ 2100 അധിക സർവീസുകൾ രാജ്യത്തിനകത്ത് നടത്താൻ വിമാനക്കമ്പനികൾക്ക് സാധിക്കും. 

Government allows 10 percent Revival relief more domestic flights
Author
Delhi, First Published Nov 12, 2020, 8:28 AM IST

ദില്ലി: വിമാനക്കമ്പനികൾക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്താൻ അനുമതി നല്‍കി. നേരത്തെ 60 ശതമാനമായിരുന്നത് 70 ശതമാനമാക്കി ഉയർത്തി. ഇതോടെ കൊവിഡിന് മുൻപത്തെ വിമാന സർവീസുകളിൽ 70 ശതമാനം ഓപ്പറേറ്റ് ചെയ്യാനാവും.

ഇതോടെ ആഴ്ചയിൽ 2100 അധിക സർവീസുകൾ രാജ്യത്തിനകത്ത് നടത്താൻ വിമാനക്കമ്പനികൾക്ക് സാധിക്കും. ദീപാവലിക്ക് തൊട്ടുമുൻപ് വന്ന ഈ മാറ്റം കമ്പനികൾക്കും യാത്രക്കാർക്കും ഒരേ പോലെ ആശ്വാസകരമാണ്.

മെയ് 25നാണ് ആഭ്യന്തര വിമാന സർവീസ് തുറന്നത്. 30000 യാത്രക്കാരുടെ കപ്പാസിറ്റിയാണ് അന്നുണ്ടായിരുന്നത്. നവംബർ എട്ടായപ്പോഴേക്കും അത് 2.06 ലക്ഷമായി ഉയർത്തിയെന്ന് വ്യോമയാന മന്ത്രി എച്ച് എസ് പുരി പറഞ്ഞു.

മാർച്ച് 25നാണ് രാജ്യത്ത് വിമാനസർവീസുകൾ താത്കാലികമായി നിർത്തിയത്. പുതിയ തീരുമാനത്തോടെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിലും വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികൾ.
 

Follow Us:
Download App:
  • android
  • ios