യുഎസിന് തുല്യവും യുക്തിസഹവുമായ പ്രവേശനം ഇന്ത്യന്‍ വിപണിയില്‍ സാധ്യമാക്കുന്നതില്‍ രാജ്യത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അമേരിക്കയുടെ ആരോപണം. 

ദില്ലി: യുഎസ് നല്‍കിവരുന്ന മുന്‍ഗണനകള്‍ പരിഗണിച്ചുളള പൊതു സംവിധാനത്തിന്‍റെ (generalized system of preference - GSP) അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് നല്‍കി വന്നിരുന്ന തീരുവ ആനുകൂല്യങ്ങള്‍ പിന്‍വലിക്കാനുളള യുഎസ്സിന്‍റെ തീരുമാനം ഇന്ന് മുതല്‍ നടപ്പാകും. 5.6 ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക ഇറക്കുമതിക്ക് നല്‍കി വന്നിരുന്ന തീരുവ ആനുകൂല്യങ്ങളാണ് പിന്‍വലിക്കുന്നത്. 

നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആഗോള വ്യാപാര രംഗത്ത് ഇന്ത്യ നേരിടുന്ന ആദ്യ തിരിച്ചടിയാണിത്. ജിഎസ്പിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ യുഎസ് പ്രഖ്യാപിച്ചിരുന്നു. യുഎസിന് തുല്യവും യുക്തിസഹവുമായ പ്രവേശനം ഇന്ത്യന്‍ വിപണിയില്‍ സാധ്യമാക്കുന്നതില്‍ രാജ്യത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അമേരിക്കയുടെ ആരോപണം.