നിരവധി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ കവറേജ് നല്‍കുന്നുണ്ട്.

പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങളുണ്ടോ? ഇവ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് തടസ്സമാകുമോ എന്ന് ആശങ്കപ്പെടേണ്ട. നിരവധി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ കവറേജ് നല്‍കുന്നുണ്ട്. പ്രധാനമായും അറിയേണ്ട ഒരു കാര്യം, ഇന്‍ഷുറന്‍സ് ഭാഷയില്‍ 'ഡേ 1 കവറേജ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പോളിസി വാങ്ങിയതിന് ശേഷം 30 ദിവസത്തിനുള്ളില്‍ കവറേജ് പ്രാബല്യത്തില്‍ വരും എന്നാണ്. അതായത്, 31-ാം ദിവസം മുതല്‍ ഈ അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കും. നിലവിലുള്ള രോഗങ്ങള്‍ക്ക് കവറേജ് നല്‍കുന്ന ചില മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളും അവയുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും താഴെ നല്‍കുന്നു:

എച്ച്ഡിഎഫ്സി എര്‍ഗോ എനര്‍ജി ഡയബറ്റിസ് ഇന്‍ഷുറന്‍സ്

പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്ലാനാണിത്. പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം ഉണ്ടാകുന്ന ആശുപത്രിവാസങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ കവറേജ് ലഭിക്കും.

കവറേജ് ലഭിക്കുന്നവ:

ആശുപത്രി ചെലവുകള്‍, ആശുപത്രിക്ക് മുമ്പും പിമ്പുമുള്ള ചെലവുകള്‍ , ഡേ കെയര്‍ നടപടിക്രമങ്ങള്‍, അടിയന്തര ആംബുലന്‍സ് സേവനം അവയവദാനം: പ്രധാന അവയവം മാറ്റിവയ്ക്കുന്നതിനായി അവയവം നല്‍കുന്ന വ്യക്തിയുടെ ആശുപത്രി ചെലവുകള്‍.

കവറേജ് ലഭിക്കാത്തവ:

മറ്റ് നിലവിലുള്ള രോഗങ്ങള്‍: പ്രമേഹമോ രക്തസമ്മര്‍ദമോ അല്ലാത്ത മറ്റ് നിലവിലുള്ള രോഗങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് കാലയളവിനു ശേഷമേ കവറേജ് ലഭിക്കൂ.

പൊണ്ണത്തടി/സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ: പൊണ്ണത്തടി ചികിത്സയോ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയോ ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നില്ല.

സ്വയം വരുത്തുന്ന പരിക്കുകള്‍: മദ്യമോ മയക്കുമരുന്നോ പോലുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന സ്വയം വരുത്തുന്ന പരിക്കുകള്‍ക്ക് കവറേജ് ലഭിക്കില്ല. . കെയര്‍ സുപ്രീം ഇന്‍സ്റ്റന്റ് കവര്‍

ഈ പ്ലാന്‍ പ്രമേഹം, രക്തസമ്മര്‍ദം, ഹൈപ്പര്‍ലിപിഡീമിയ, ആസ്ത്മ എന്നിവയ്ക്ക് കാത്തിരിപ്പ് കാലയളവില്ലാതെ കവറേജ് നല്‍കുന്നു. എന്നാല്‍ ഇത് ഒരു പ്രത്യേക റൈഡറായി അധിക പ്രീമിയം അടച്ച് വാങ്ങണം. അടിസ്ഥാന പോളിസിയിലെ ആശുപത്രിവാസവുമായി ബന്ധപ്പെട്ട കവറേജ് പരിധി വരെ മാത്രമേ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. ആശുപത്രിക്ക് മുമ്പും പിമ്പുമുള്ള കാത്തിരിപ്പ് കാലയളവുകള്‍, അവയവദാനത്തിനുള്ള കവറേജ്, ഡേ കെയര്‍ നടപടിക്രമങ്ങള്‍, ആംബുലന്‍സ് സഹായം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ അടിസ്ഥാന ഇന്‍ഷുറന്‍സ് പോളിസിക്ക് അനുസരിച്ചായിരിക്കും.

സ്റ്റാര്‍ ഹെല്‍ത്ത് ഡയബറ്റിസ് സേഫ് ഇന്‍ഷുറന്‍സ്

ഈ പോളിസി പ്രമേഹത്തിന്റെ (ടൈപ്പ് I, ടൈപ്പ് II) ചികില്‍സയ്ക്ക് പുറമെ സാധാരണ ആശുപത്രിവാസം, അപകടം, ഒപിഡി ചെലവുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ കാരണം ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍, അടിയന്തര ആംബുലന്‍സ് ചാര്‍ജുകള്‍, ഡയാലിസിസ് ചെലവുകള്‍ എന്നിവ ലഭിക്കും.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വൃക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍ (തിമിരം ഒഴികെ), കാല്‍ വ്രണങ്ങള്‍, ഡയബറ്റിക് പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങള്‍, മറ്റ് സങ്കീര്‍ണ്ണതകള്‍ എന്നിവയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ക്ലെയിമുകള്‍ പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ കാരണം ഉണ്ടാകുന്ന ആശുപത്രിവാസത്തിന് മാത്രമേ ബാധകമാകൂ. പൊണ്ണത്തടിയുടെ ശസ്ത്രക്രിയാ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി കവര്‍ ചെയ്യുന്നു.

നിവ ബുപ റീഅഷ്വര്‍ സ്മാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ഡിസീസ് മാനേജ്മെന്റ്

പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും കവറേജ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പ്രധാന ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം അധിക പ്രീമിയം അടച്ച് വാങ്ങാം. ഇതൊരു റൈഡര്‍ ആയതിനാല്‍, പ്രധാന ഇന്‍ഷുറന്‍സ് പോളിസിയിലെ സാധാരണ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും ബാധകമാകും. ആശുപത്രിക്ക് മുമ്പും പിമ്പുമുള്ള കാത്തിരിപ്പ് കാലയളവുകള്‍, അവയവദാനത്തിനുള്ള കവറേജ്, ഡേ കെയര്‍ നടപടിക്രമങ്ങള്‍, ആംബുലന്‍സ് സഹായം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പ്രധാന ഇന്‍ഷുറന്‍സ് പോളിസിക്ക് അനുസരിച്ചായിരിക്കും.

യൂണിവേഴ്സല്‍ സോമ്പോ എ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും ആദ്യ ദിവസം മുതല്‍ കവറേജ് 'ഡയമണ്ട് പ്ലാന്‍' പ്രകാരം ഒരു ആഡ്-ഓണ്‍ ആയി ലഭ്യമാണ്.