Asianet News MalayalamAsianet News Malayalam

'ഏറ്റവും കണക്റ്റഡ് ആയ എസ്.യു.വി'; ഹ്യുണ്ടായ് വെന്യു

'സെഗ്മെന്റ് ഫസ്റ്റ്' അല്ലെങ്കിൽ 'സെഗ്മെന്റ് ബെസ്റ്റ്' എന്ന് അക്കമിട്ട് നിരത്താവുന്ന സവിശേഷതകൾ പുതിയ മോഡലിലുണ്ട്. മൂന്ന് കാര്യങ്ങൾക്കാണ് ഹ്യുണ്ടായ് വെന്യു പ്രാധാന്യം കൊടുക്കുന്നത്: ടെക്നോളജി, കണക്റ്റിവിറ്റി, പുതുതലമുറ സ്റ്റൈൽ.

Here is what you need to know about Hyundai Venue
Author
First Published Dec 16, 2022, 1:12 PM IST

എസ്.യു.വി. കാറുകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്താണ് ഹ്യുണ്ടായ് മോട്ടോർസ്, വെന്യു എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. സെഗ്മെന്റിലെ 'ഏറ്റവും കണക്റ്റഡ് ആയ എസ്.യു.വി' എന്ന് ഹ്യുണ്ടായ് വിശേഷിപ്പിക്കുന്ന ഹ്യുണ്ടായ് വെന്യു (Hyundai VENUE) 2022-ൽ വലിയ മാറ്റങ്ങളോടെയാണ് എത്തിയത്. 

'സെഗ്മെന്റ് ഫസ്റ്റ്' അല്ലെങ്കിൽ 'സെഗ്മെന്റ് ബെസ്റ്റ്' എന്ന് അക്കമിട്ട് നിരത്താവുന്ന സവിശേഷതകൾ പുതിയ മോഡലിലുണ്ട്. മൂന്ന് കാര്യങ്ങൾക്കാണ് ഹ്യുണ്ടായ് വെന്യു പ്രാധാന്യം കൊടുക്കുന്നത്: ടെക്നോളജി, കണക്റ്റിവിറ്റി, പുതുതലമുറ സ്റ്റൈൽ.

ത്രസിപ്പിക്കുന്ന സ്പോർട്ടി ഡിസൈൻ

ഹ്യുണ്ടായ്‍യുടെ ആഗോള ഡിസൈൻ സങ്കൽപ്പമായ സെൻഷ്വസ് സ്പോർട്ടിനസ് (Sensuous Sportiness) ആണ് വെന്യു പിന്തുടരുന്നത്. സ്പോർട്ടിയായ ഡിസൈൻ മുഴച്ചുനിൽക്കുന്ന അരികുകളുടെ പ്രതീതി നൽകുന്നു. ഇരുണ്ട ക്രോം ഫ്രണ്ട് ഗ്രിൽ (Dark Chrome Front Grille) കാറിന്റെ സൗന്ദര്യം എടുത്തറിയിക്കുന്നു. തികച്ചും സ്പോർട്ടിയായ ബംപറുകളും സ്കിഡ് പ്ലേറ്റ് ഡിസൈനും എസ്.യു.വി സ്വഭാവം നിലനിർത്തുന്നു. ബോഡി കളർ തന്നെയാണ് ബംപറുകൾക്കും.

സെഗ്മെന്റിലെ ഏറ്റവും മികച്ചതെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്ന കണക്റ്റിങ് എൽ.ഇ.ഡി. ടെയിൽ ലാംപുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൂടെയാണ്. എൽ.ഇ.ഡി പ്രൊജക്റ്റർ ഹെഡ് ലാംപുകൾ എൽ.ഇ.ഡി. ഡി.ആർ.എൽ., പൊസിഷൻ ലാംപുകൾ എന്നിവ പുതിയ ഡിസൈൻ അനുഭവമാണ്.

ഇതോടൊപ്പം റൂഫ് റെയ്ൽസ്, ഡ്യുയെൽ ടോൺ ഫിനിഷ്, ഡോർ ഹാൻഡിലിന് പുറത്തെ ക്രോം ഫിനിഷ്, ഡയമണ്ട് കട്ട് അലോയ് വീൽസ് (Diamond Cut Alloys) എന്നിവ കൂടെയാകുമ്പോൾ ബോൾഡായി മാറുകയാണ് പുതിയ വെന്യു.

അകത്തെ സ്പേസ് വർധിപ്പിച്ച് വെന്യു

പ്രീമിയം ഫീൽ ആണ് വെന്യുവിന്റെ ഇന്റീരിയറിനുള്ളത്. കറുപ്പും ഗ്രെയ്ജും (Greige) ചേർന്ന അകം വിശാലമാണ്. ലെതറിൽ പൊതിഞ്ഞ സ്റ്റിയറിങ് വീലും (Leather wrapped Steering Wheel) ഗിയർ നോബും (Leather Wrapped Gear Knob), പാഡ്ൽ ഷിഫ്റ്റേഴ്സ്, സ്റ്റോറേജ് ഉള്ള മുൻപിലെ സെന്റർ ആംറെസ്റ്റ്, ഓട്ടോ ഹെൽതി എയർ പ്യൂരിഫയർ (Auto Healthy Air Purifier), സ്മാർട്ട് ഇലക്ട്രിക് സൺറൂഫ് എന്നിങ്ങനെ പോകുന്ന മറ്റു സൗകര്യങ്ങൾ.

പുതിയ വെന്യുവിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാറ്റം കാറിനകത്തെ സ്പേസ് വർധിപ്പിക്കാൻ ഹ്യുണ്ടായ് നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ്. മുൻ സീറ്റുകളുടെ പിൻവശം ചീന്തിയെടുത്തത് (scoop shape) പോലെയുള്ള ഡിസൈനിലാണ്. ഇത് പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം നൽകുന്നു. ഡ്രൈവിങ് സീറ്റിൽ കൂടുതൽ സുഖപ്രദമായ ഇരിപ്പ് നൽകുന്നതാണ് നാല് രീതികളിൽ ക്രമീകരിക്കാവുന്ന പവ‍ർ ഡ്രൈവ് സീറ്റ്. പിൻ സീറ്റുകാർക്ക് സീറ്റ് പിന്നിലേക്ക് കൂടുതൽ തള്ളാൻ രണ്ട് സ്റ്റെപ്പുകളിലെ റിയർ റിക്ലൈനിങ് സംവിധാനവുമുണ്ട്. ഈ രണ്ട് സൗകര്യങ്ങളും ഈ സെഗ്മെന്റിൽ ആദ്യമാണെന്നാണ് ഹ്യുണ്ടായ് പറയുന്നത്. കപ് ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, പഡ്ൽ ലാംപുകളുള്ള ഓട്ടോ ഫോൾഡ് മിററുകൾ എന്നിവയും ശ്രദ്ധയാകർഷിക്കും.

ഡിജിറ്റൽ ഡിസ്പ്ലേയോട് കൂടിയ ഫുൾ ഓട്ടോമാറ്റിക് ടെംപറേച്ചർ കൺട്രോൾ, പിൻഭാഗത്ത് എയർകണ്ടീഷൻ വെന്റുകൾ, ഗ്ലവ്ബോക്സ് കൂളിങ്, റിമോട്ട് എൻജിൻ സ്റ്റാർട്ട് വിത് സ്മാർട്ട് കീ, വയർലെസ് ഫോൺ ചാർജർ, ടൈപ്-സി യു.എസ്.ബി. ചാർജർ സൗകര്യം മുന്നിലും പിന്നിലും, ക്രൂയിസ് കൺട്രോൾ, സ്മാർട്ട് കീ ആൻ‍ഡ് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ് എന്നിവയാണ് പ്രധാനപ്പെട്ട മറ്റു സൗകര്യങ്ങൾ.

ഇന്ത്യയിൽ ലഭ്യമായ (സെഗ്മെന്റിലെ) ഏറ്റവും മികച്ച കണക്റ്റഡ് എസ്.യു.വി. എന്ന് ഹ്യുണ്ടായ് പുതിയ വെന്യുവിനെ വിശേഷിപ്പിക്കാൻ കാരണമുണ്ട്. 60ൽ പരം കണക്റ്റഡ് ഫീച്ചറുകളാണ് ബ്ലൂലിങ് ടെക്നോളജിയിലൂടെ വെന്യു നൽകുന്നത്. സുരക്ഷ, ലൊക്കേഷൻ വിവരങ്ങൾക്ക് ഒപ്പം പത്ത് പ്രാദേശിക ഭാഷകളും രണ്ട് അന്താരാഷ്ട്ര ഭാഷകളും വെന്യുവിലെ കമാൻഡുകൾക്ക് ഉപയോഗിക്കാം. ഓവർ ദ് എയർ സോഫ്റ്റ് വെയർ അപ്ഡേറ്റാണ് മറ്റൊന്ന്. എംബഡഡ് വോയിസ് കമാൻഡുകൾ, അലെക്സയും ഗൂഗിൾ വോയിസ് അസിസ്റ്റന്റും ഉപയോഗിച്ച് ഹോം ടു കാർ [Home-to-Car (H2C)] കണക്ഷൻ എന്നിവയും സാധ്യമാണ്. ഇതെല്ലാം ഈ സെഗ്മെന്റിൽ ആദ്യമാണ്. 

പുതിയ ഡിജിറ്റൽ ക്ലസ്റ്റർ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ നൽകുന്ന ടി.എഫ്‍.ടി. സ്ക്രീൻ ആണ്. മൈലേജ്, ഡ്രൈവ് ഇൻഫർമേഷൻ, പാർക്കിങ് ഡിസ്റ്റൻസ്, ടയർപ്രഷർ മോണിറ്ററിങ് തുടങ്ങിയ വിവരങ്ങൾ ഈ എട്ട് ഇഞ്ച് സ്ക്രീനിൽ തെളിയും. ആറ് സ്പീക്കറുകൾ, ആൻ‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒന്നിലധികം യൂസർ പ്രൊഫൈലുകൾ, പ്രകൃതിയിൽ നിന്നുള്ള ശാന്തമായ ശബ്ദങ്ങൾ (Ambient Sounds of Nature), ബ്ലൂടൂത്ത് മൾട്ടി-കണക്ഷൻ എന്നിവയാണ് കൂടുതൽ വിശേഷങ്ങൾ. വെന്യുവിൽ ലഭ്യമായ ഡ്രൈവ് മോഡുകൾ നോ‍ർമൽ, ഈകോ, സ്പോർട്ട് എന്നിവയാണ്. 

ആമസോൺ, ഗൂഗിൾ പേഴ്സണൽ അസിസ്റ്റന്റുകൾ ഉണ്ടെങ്കിൽ വോയിസ് കമാൻഡുകളിലൂടെ റിമോട്ട് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് ഡോർ ലോക്ക്/അൺലോക്ക്, റിമോട്ട് വെഹിക്കിൾ സ്റ്റാറ്റസ് ചെക്ക്, ഫൈൻഡ് മൈ കാർ, ടയർ പ്രഷർ, ഫ്യുവെൽ ലെവൽ, സ്പീഡ് അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാം.

30+ സുരക്ഷാഫീച്ചറുകൾ!

ഏതാണ്ട് 30ന് മുകളിൽ സുരക്ഷാഫീച്ചറുകൾ വെന്യുവിലുണ്ട്. ആറ് എയർബാഗുകളാണ് വെന്യുവിലുള്ളത്. ഓട്ടോമാറ്റിക് ഹെഡ് ലാംപുകൾ, കോർണറിങ് ലാംപുകൾ, ഡൈനാമിക് ഗൈഡൻസു കളോട് കൂടിയ പാർക്കിങ് അസിസ്റ്റ് റിയർ ക്യാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനോട് കൂടിയ എ.ബി.എസ്., ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് പ്രധാന സുരക്ഷ ഫീച്ചറുകൾ. 

മൂന്ന് ഏൻജിൻ ഓപ്ഷനുകൾ ഏഴ് നിറങ്ങൾ

മൂന്ന് എൻജിൻ ഓപ്ഷനുകളാണ് പുതിയ വെന്യുവിലുള്ളത്. കാപ്പ 1.2 എംപിഐ പെട്രോൾ (Kappa 1.2 MPi Petrol), കാപ്പ 1.0 ടർബോ ജിഡിഐ പെട്രോൾ (Kappa 1.0 Turbo GDi Petrol), 1.5 യു2 സിആർഡിഐ ഡീസൽ ( 1.5 U2 CRDi Diesel) എന്നിവയാണ് മോഡലുകൾ. ഏഴ് നിറങ്ങളിലാണ് വെന്യു നിരത്തിലിറങ്ങിയത്. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ഫാന്റം ബ്ലാക്ക്, ഡെനിം ബ്ലൂ, ടൈറ്റൻ ഗ്രേ, ഫയറി റെഡ് എന്നിവയ്ക്കൊപ്പം കറുത്ത റൂഫ് ഉള്ള ഫയറി റെഡ് നിറത്തിലെ ഒരു മോഡലും ഉണ്ട്.

പുതിയ ഹ്യുണ്ടായ് വെന്യുവിന്റെ എക്സ് ഷോറും വില 7,53,100 രൂപ മുതൽ ആരംഭിക്കുന്നു.

Follow Us:
Download App:
  • android
  • ios