വിവിധ ജില്ലാ ബാങ്കുകളിലെ പൊതുയോഗങ്ങളെ സംബന്ധിച്ചുളള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജികളില്‍ ഒന്നിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

കൊച്ചി: ലയനപ്രമേയം പാസാക്കിയ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുളള തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവരുമായി ചര്‍ച്ച തുടരാനും സര്‍ക്കാരിന് കോടതി അനുമതി നല്‍കി. 

വിവിധ ജില്ലാ ബാങ്കുകളിലെ പൊതുയോഗങ്ങളെ സംബന്ധിച്ചുളള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജികളില്‍ ഒന്നിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ലയന ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ല.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അപേക്ഷ പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും ഈ ഇത്തരവ് തടസ്സമാകില്ലെന്നും ചട്ടപ്രകാരം ഉചിതമായ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് അവര്‍ക്ക് കൈക്കൊളളമെന്നും കോടതി വ്യക്തമാക്കി.