പാകിസ്താനില്‍ ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് ഏതെങ്കിലും വിശേഷാവരത്തില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അവരുടെ കീശ കീറുമെന്ന് ഉറപ്പാണ്.

ന്ത്യയും പാകിസ്താനും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാമെങ്കിലും, ഒരേയൊരു കാര്യത്തില്‍ ഇരു രാജ്യക്കാര്‍ക്കും ഒരേ വികാരമാണ് - സ്വര്‍ണത്തോടുള്ള പ്രണയം. വിവാഹമായാലും ആഘോഷങ്ങളായാലും സ്വര്‍ണത്തിന് ഇരു രാജ്യങ്ങളുടേയും സംസ്‌കാരത്തില്‍ ഒരു വലിയ സ്ഥാനമുണ്ട്. പാകിസ്താനില്‍ ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് ഏതെങ്കിലും വിശേഷാവരത്തില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അവരുടെ കീശ കീറുമെന്ന് ഉറപ്പാണ്.

4 ലക്ഷം കടന്ന് സ്വര്‍ണം; ഞെട്ടിത്തരിച്ച് സാധാരണക്കാര്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,30,500 പാകിസ്താനി രൂപയാണ്! . ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. സ്വര്‍ണവിലയുടെ ഈ ഭീമമായ വര്‍ധനവിന് പിന്നിലെ പ്രധാന കാരണം പാകിസ്താന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തന്നെയാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ രൂപ വളരെ ദുര്‍ബലമാണ്. ഒരു ഇന്ത്യന്‍ രൂപ 3.17 പാക്കിസ്താന്‍ രൂപയ്ക്ക് തുല്യമാണ്. വിനിമയ നിരക്ക് കണക്കാക്കിയാല്‍ , ഇന്ത്യക്കാരേക്കാള്‍ ഏകദേശം 13,000 രൂപയോളമാണ് 10 ഗ്രാം സ്വര്‍ണത്തിന് പാകിസ്താന്‍കാര്‍ അധികമായി നല്‍കേണ്ടി വരുന്നത്.

വില വര്‍ധനവിന് പിന്നില്‍; ഇറക്കുമതി നിയന്ത്രണവും

പാകിസ്താനിലെ സാമ്പത്തിക അസ്ഥിരതയും ഈ വിലക്കയറ്റത്തിന് ഒരു പ്രധാന കാരണമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഇടയ്ക്കിടെ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. അടുത്തിടെ ഏര്‍പ്പെടുത്തിയ 60 ദിവസത്തെ നിരോധനം വിപണിയില്‍ സ്വര്‍ണത്തിന്റെ ക്ഷാമത്തിന് ഇടയാക്കി. ഇതാണ് വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം.