പി എഫ് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെങ്കിൽ എങ്ങനെ അറിയും? അക്കൗണ്ട് ഉടമകൾക്ക് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ ഇതാ.  

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കഴിഞ്ഞ മാസം പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ഉൾപ്പെടുത്താൻ തുടങ്ങി. 2021-22 സാമ്പത്തിക വർഷത്തിൽ പിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1% ശതമാനമാണ്. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. ഈ വർഷം ജൂണിലാണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പ്രതിഫലിക്കും. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും? ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി ബാലൻസ് പരിശോധിക്കാം

എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

ഘട്ടം - 1 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ENG' എന്ന സന്ദേശം അയയ്‌ക്കുക. സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ഘട്ടം - 2 നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഘട്ടം - 3 ഇപിഎഫ്ഒ ​​നിങ്ങളുടെ ബാലൻസ് വിശദാംശങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം വഴി അയയ്ക്കും.