Asianet News MalayalamAsianet News Malayalam

ഓണക്കാലത്ത് ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ മറക്കരുതേ..!

ഓണം ഒരിക്കലും മറക്കാത്തൊരു ഓര്‍മയായി മാറാന്‍ കുടുംബത്തിനോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയോ വേണ്ടിയൊരു സമ്മാനം കൂടി തെരഞ്ഞെടുക്കാം. സമ്മാനമായി നമുക്ക് പലതും തെരഞ്ഞെടുക്കാമെങ്കിലും പ്രിയപ്പെട്ട ഒരു കാറിനോളം മികച്ച മറ്റൊന്നുമുണ്ടാവില്ല. കാർ വാങ്ങുവാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതിന്റെ ചെലവ് താങ്ങാനാവുമോയെന്നതാണ് ആദ്യത്തെ ചോദ്യം. ഓണക്കാലം മികച്ച ഓഫറുകള്‍ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരവുമാണ്

how to choose a car loan  in onam season
Author
Thiruvananthapuram, First Published Sep 10, 2019, 6:37 PM IST

     നിങ്ങള്‍ക്കൊരു കാർ വാങ്ങാന്‍ അനുയോജ്യമായ സമയമാണോ ഈ ഓണക്കാലം? അതിനായി വായ്‍പകള്‍ നോക്കുന്നുണ്ടോ?  എങ്കില്‍ വായ്‍പാ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ. ആഘോഷങ്ങളുടെ കാലമാണ് ഓണക്കാലം. എന്നാല്‍ മികച്ച വായ്‍പ ഓഫറുകളോടെ ഒരു കാർ സ്വന്തമാക്കാന്‍ ഏറ്റവും അനുയോജ്യമായൊരു സമയവും ഈ ആഘോഷക്കാലം തന്നെയാവും. ഓഫറുകള്‍ പരിശോധിച്ച് ചേരുന്നൊരു വായ്‍പാ പദ്ധതി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കേണ്ട കുറച്ച് ചോദ്യങ്ങളുണ്ട്.

ലോകമെമ്പാടും ഉള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്.  കൂടുംബാംഗങ്ങളൊക്കെ ഒത്തുചേരുന്ന ആവേശത്തിലാവും ഏവരും. എന്നാല്‍, ഈ ഓണം ഒരിക്കലും മറക്കാത്തൊരു ഓര്‍മയായി മാറാന്‍ കുടുംബത്തിനോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയോ വേണ്ടിയൊരു സമ്മാനം കൂടി തെരഞ്ഞെടുക്കാം. സമ്മാനമായി നമുക്ക് പലതും തെരഞ്ഞെടുക്കാമെങ്കിലും പ്രിയപ്പെട്ട ഒരു കാറിനോളം മികച്ച മറ്റൊന്നുമുണ്ടാവില്ല.

കാർ വാങ്ങുവാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതിന്റെ ചെലവ് താങ്ങാനാവുമോയെന്നതാണ് ആദ്യത്തെ ചോദ്യം. ഓണക്കാലം മികച്ച ഓഫറുകള്‍ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരവുമാണ്. വാഹന വായ്പകള്‍ക്ക് ഏറ്റവും നല്ല ആനുകൂല്യങ്ങളാണ് എച്ച്ഡിഎഫ്‍സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അല്ലേ? എന്നാല്‍ ഒരു വായ്പ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതാ...

വാഹന വായ്പയെടുക്കുന്നതിന് മുന്‍പ് ചോദിക്കേണ്ട അഞ്ച് ചോദ്യങ്ങള്‍

1. വായ്‍പയുടെ ഭാരം നിങ്ങള്‍ക്ക് താങ്ങാനാവുമോ?

പുതിയൊരു വാഹന വായ്‍പയെടുക്കുന്നതിന് മുന്‍പ് നിലവിലുള്ള ലോണുകള്‍ അടച്ചുതീര്‍ക്കുന്നതാണ് ഏറ്റവും നല്ലത്. മാസവരുമാനം കണക്കിലെടുത്ത് അതിനനുസരിച്ച് പ്രായോഗികമായ തീരുമാനമെടുക്കണം. കാര്‍ വാങ്ങിയാലും അതിന്റെ സര്‍വീസ്, അറ്റകുറ്റപ്പണികള്‍, ആവശ്യമായി വരുന്ന സ്‍പെയര്‍ പാര്‍ട്‍സുകള്‍ വാങ്ങല്‍ എന്നിവയൊക്കെ മറ്റു ചെലവുകളായി വരും. ഇതിനൊക്കെ വേണ്ടിവരുന്ന ചെലവ് കൂടി കണക്കിലെടുത്തുവേണം നിങ്ങള്‍ക്ക് അത് താങ്ങാനാവുമോയെന്ന് കണക്കാക്കാന്‍.

2. എത്രയാണ് പലിശ നിരക്ക്?

വായ്‍പയുടെ പലിശനിരക്കാണ് മാസാമാസം നിങ്ങള്‍ തിരിച്ചടയ്ക്കേണ്ട തുകയായ ഇഎംഐയില്‍ വലിയ വ്യത്യാസം വരുത്തുന്നത്. ചെറിയ പലിശ നിരക്കാണെങ്കില്‍ ഇഎംഐ തുകയും കുറയും. അങ്ങനെയാണെങ്കില്‍ മാസാമാസം പോക്കറ്റില്‍ നിന്ന് പോകുന്ന തുകയിലും കുറവുവരും.

3. നേരത്തെ ക്ലോസ് ചെയ്താല്‍ പിഴയുണ്ടാകുമോ?

നിശ്ചിത സമയപരിധിക്കുള്ളില്‍ വായ്‍പാ തുക മുഴുവനായി തിരിച്ചടച്ചുതീര്‍ക്കുന്നതിന് ബാങ്ക് പിഴ ഈടാക്കുമോ ഉണ്ടെങ്കില്‍ അത് എത്ര എന്നതാണ് ചോദ്യം. വലിയ പിഴ ബാങ്ക് ഈടാക്കുമെങ്കില്‍ അത് ഭാവിയില്‍ നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കും. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് നേരത്തെ തന്നെ അന്വേഷിച്ചിരിക്കണം. രേഖകളില്‍ ഒപ്പുവെയ്ക്കുന്നതിന് മുന്‍പ് അതിലുള്ള വ്യവസ്ഥകള്‍ ശരിയായി മനസിലാക്കിയിരിക്കണം. മറഞ്ഞിരിക്കുന്ന ചാര്‍ജുകളുടെ കെണിയില്‍ വീണുപോകരുത്.

ഒരു വാഹനം വാങ്ങേണ്ടത് എപ്പോഴെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഇനിയും സംശയമുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ... 

ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അങ്ങനെ പ്രത്യേകമായൊരു പ്രായപരിധിയൊന്നുമില്ല. സാമ്പത്തികമായി നിങ്ങള്‍ക്ക് അല്‍പം ആശ്വാസമുള്ളൊരു അവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സ്റ്റെപ്പ് അപ്പ് കാര്‍ ലോണ്‍ പദ്ധതി പരിഗണിക്കാം. ഈ ലോണ്‍ കാലയളവിൽ ആദ്യ മൂന്ന് വർഷം താരതമ്യേന കുറഞ്ഞ ഇഎംഐ അടച്ചാൽ മതിയാകും. ഇതിലൂടെ മറ്റ് ചെലവുകള്‍ക്കും കൂടിയുള്ള പണം കണ്ടെത്താന്‍ കഴിയുമെന്നതിനാല്‍ ആശ്വാസകരമായിരിക്കുകയും ചെയ്യും.

4. ഓഫ് ലൈനായി അപേക്ഷിക്കുന്നതിനേക്കാല്‍ നല്ലതാണോ ഓണ്‍ലൈന്‍ അപേക്ഷകള്‍?

കെന്‍ റിസര്‍ച്ചിന്റെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലായി മാറിയിരിക്കുകയാണ് ഓണ്‍ലൈന്‍ വായ്‍പാരംഗം. (2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ 68.8 ശതമാനം വാര്‍ഷിക വളര്‍ച്ച). ഇതില്‍ വാഹന വായ്‍പകളും ഉള്‍പ്പെടുന്നു. "ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം, ഉപഭോക്താക്കളുടെ അവബോധം, ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് തുടങ്ങിയവയൊക്കെ ഈ മേഖലയെ സ്വാധീനിക്കുന്നതായി" റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓഫ്‍ലൈന്‍ വായ്പ്പ അപേക്ഷയുടെ ഗുണങ്ങള്‍

നേരിട്ട് കാര്യങ്ങള്‍ സംസാരിച്ച് മനസിലാക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ഗുണം. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും അവസരം ലഭിക്കുകയും ചെയ്യും.

ഓണ്‍‍ലൈന്‍ വാഹന വായ്‍പാ അപേക്ഷകളുടെ ഗുണങ്ങള്‍

സൗകര്യപ്രദമാണെന്നത് തന്നെയാണ് ഓണ്‍ലൈ‍ന്‍ വായ്പാ അപേക്ഷകളുടെ ഏറ്റവും വലിയ ഗുണം. നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ പ്രയാസമൊന്നും കൂടാതെ അപേക്ഷ നല്‍കാനാവും.വിവിധ വായ്‍പാ ദാതാക്കളുടെ നിരക്കുകള്‍ പരിശോധിക്കാനും അവ താരതമ്യം ചെയ്യാനും വിവിധ തരത്തിലുള്ള ഓപ്ഷനുകള്‍ പരിശോധിക്കാനും കഴിയുന്നു. വായ്പാ അപേക്ഷ നല്‍കി കഴിഞ്ഞാല്‍ അവയുടെ ഓരോ സമയത്തെയും സ്ഥിതി പരിശോധിക്കാനുമാവും.

വിശ്വാസയോഗ്യമായൊരു വായ്‍പാദാതാവിനെ സമീപിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് മറക്കരുത്. സ്റ്റെപ്പ് അപ്പ് കാര്‍ ലോണ്‍ സ്കീമുകള്‍ ഉള്‍പ്പെടെ നല്‍കുന്ന എച്ച്ഡിഎഫ്‍സി ബാങ്ക് പോലുള്ള അറിയപ്പെടുന്ന സ്ഥാപനങ്ങളെ പരിഗണിക്കുന്നതാണ് ഉചിതം. വാഹനങ്ങള്‍ വാങ്ങുന്ന നിരവധി പേര്‍ തെരഞ്ഞെടുക്കുന്നതാണ് ഇത്തരം സ്റ്റെപ്പ് അപ്പ് കാര്‍ ലോണുകള്‍. എച്ച്ഡിഎഫ്‍സി ബാങ്കിന്റെ സ്റ്റെപ്പ് അപ്പ് ഇഎംഐ വായ്‍പയിൽ ഈ ലോണ് കാലയളവിൽ ആദ്യ മൂന്ന് വർഷം താരതമ്യേന കുറഞ്ഞ ഇഎംഐ അടച്ചാൽ മതിയാകും. വരുമാനം വര്‍ധിക്കുന്നതനുസരിച്ച് പിന്നീട് ഇഎംഐ തുക വര്‍ദ്ധിപ്പിക്കാനാവും.

തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങള്‍ക്ക് 100 ശതമാനം വായ്‍പ ഉള്‍പ്പെടെ പ്രത്യേകമായി തയാറാക്കപ്പെടുന്ന നിരവധി വാഹന വായ്‍പാ സ്കീമുകളും എച്ച്ഡിഎഫ്‍സി ബാങ്കിനുണ്ട്. നിങ്ങളുടെ സാമ്പത്തിക നിലയ്ക്ക് അനുയോജ്യമായ ഇഎംഐയും തിരിച്ചടയ്ക്കല്‍ കാലാവധിയുമൊക്കെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തി തെരഞ്ഞെടുക്കാനാവും. വായ്‍പകളെടുക്കാന്‍ നിങ്ങള്‍ എത്രമാത്രം യോഗ്യനാണെന്ന് ഓണ്‍ലൈനായി പരിശോധിക്കാനും ഇത്തരം പ്രത്യേക വായ്‍പകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ സാധിക്കും. എച്ച്ഡിഎഫ്‍സി ബാങ്കിന്റെ പുതിയ കാര്‍ ബസാര്‍ പ്ലാറ്റ്‍ഫോമിലൂടെ കാറുകള്‍ താരതമ്യം ചെയ്യാനും അവയെക്കുറിച്ച് കൂടുതല്‍ വിശദമായി മനസിലാക്കാനും കഴിയും.

Follow Us:
Download App:
  • android
  • ios