മുൻപ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് വളരെ ബുദ്ധിുമുട്ടുള്ള കാര്യമായിരുന്നു. കാരണം തൊഴിലുടമകൾ വഴി വേണമായിരുന്നു ഇത് ചെയ്യാൻ.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അക്കൗണ്ട് ഉടമകളുടെ പ്രൊഫൈൽ തിരുത്തുന്നത് എളുപ്പമാണ് ഇനി മു‌തൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ അതായത് യുഎഎൻ നമ്പറുകൾ ഉള്ള വ്യക്തികൾക്ക് രേഖകൾ അപ്‌ലോഡ് ചെയ്യാതെ തന്നെ അവരുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കാൻ സാധിക്കും. എന്നാൽ ഈ അക്കൗണ്ട് ഉടമകൾ ആധാർ വഴി യുഎഎൻ വെരിഫൈ ചെയ്തിരിക്കണം. അതായത്, ആധർ വിവരങ്ങൾ യുഎഎന്നുമായി ബന്ധിപ്പച്ചിട്ടില്ലെങ്കിൽ ഈ സൗകര്യം ലഭ്യമാകില്ല. ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ പേര്, ജനനത്തീയതി, അച്ഛൻ/അമ്മയുടെ പേര്, ലിം​ഗം, പങ്കാളിയുടെ പേര്, തുടങ്ങിയ വിവരങ്ങൾ ഒരു രേഖയും അപ്‌ലോഡ് ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

മുൻപ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് വളരെ ബുദ്ധിുമുട്ടുള്ള കാര്യമായിരുന്നു. കാരണം തൊഴിലുടമകൾ വഴി വേണമായിരുന്നു ഇത് ചെയ്യാൻ. അതിനാൽതന്നെ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ ധാരാളം സമയം എടുത്തിരുന്നു. ഇപ്പോൾ, 2017 ഒക്ടോബർ 1 ന് മുമ്പ് യുഎഎൻ നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ പുതുക്കാൻ തൊഴിലുടമയുടെ സർട്ടിഫിക്കേഷൻ ആവശ്യമായി വരുന്നുള്ളൂ. മുൻപ്, ഇത്തരത്തിൽ പിഎഫ് വിവരങ്ങൾ പുതുക്കണമെങ്കിൽ തൊഴിലുടമയിൽ സർട്ടിഫിക്കേഷൻ ആവശ്യമായിരുന്നു. ഇത് ചിലപ്പോൾ ഒരു മാസം വരെ കാലതാമസം വരുത്താറുണ്ടായിരുന്നു.

മാറ്റങ്ങൾ വരുത്തുമ്പോൾ ശ്രദ്ധിക്കോണ്ട കാര്യം, അംഗങ്ങൾ അവരുടെ ആധാറും പാനും അവരുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം, കാരണം ഏതെങ്കിലും തിരുത്തലുകൾക്കോ ​​പിൻവലിക്കലുകൾക്കോ ​​ഇത് നിർബന്ധമാണ്. ഇപിഎഫ് വിവരങ്ങളും ആധാറും തമ്മിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഇത് തിരുത്തലുകളിൽ കാലതാമസം വരുത്തിയേക്കാം.

ഏറ്റവും പുതിയ ഇപിഎഫ് പ്രൊഫൈൽ വിശദാംശങ്ങൾ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഘട്ടം 1: യൂണിഫൈഡ് മെമ്പർ പോർട്ടൽ തുറക്കുക. https://unifiedportal-mem.epfindia.gov.in/memberinterface/ . ഘട്ടം 2: ലോഗിൻ ചെയ്യുന്നതിന് യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ), പാസ്‌വേഡ്, ക്യാപ്‌ച എന്നിവ നൽകുക. ഘട്ടം 3: ലോഗിൻ ചെയ്ത ശേഷം, മുകളിലെ മെനുവിലെ 'മാനേജ്' എന്ന മെനുവിൽ ക്ലിക്കുചെയ്യുക. ഘട്ടം 4: പേര്, ജനനത്തീയതി പോലുള്ള വ്യക്തിഗത വിവരങ്ങൾ പുതുക്കാനാണെങ്കിൽ 'അടിസ്ഥാന വിശദാംശങ്ങൾ പരിഷ്കരിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഘട്ടം 5: ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമായി നൽകി ആവശ്യമായ ഭാ​ഗങ്ങൾ പൂരിപ്പിക്കുക. ഇപിഎഫ് വിവരങ്ങളും ആധാർ വിവരങ്ങളും ഒന്നാണെന്ന് ഉറപ്പാക്കുക

മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ 'ട്രാക്ക് റിക്വസ്റ്റ്' എൻ്ന വിഭാ​ഗത്തിന് കീഴിൽ വിവങ്ങൾ പുതിക്കുന്നതിൻ്റെ നില അറിയാൻ സാധിക്കും.