ട്രംപിന്റെ താരിഫ് നയങ്ങൾ അന്താരാഷ്ട്ര വിതരണ ശൃംഖലകളെ ബാധിച്ചതിന്റെ ചെലവ് വഹിക്കാൻ യുഎസ് കമ്പനികൾ പാടുപെടുകയാണ്
കാലിഫോർണിയ: അമേരിക്കയിലെ കമ്പനികൾക്കായി പുതിയ വായ്പ അവതരിപ്പിച്ച് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ അന്താരാഷ്ട്ര വിതരണ ശൃംഖലകളെ ബാധിച്ചതിന്റെ ചെലവ് വഹിക്കാൻ യുഎസ് കമ്പനികൾ പാടുപെടുകയാണ്. ഇവർക്ക് സഹായഹസ്തം നീട്ടുകയാണ് എച്ച്എസ്ബിസി.
ഇറക്കുമതിക്കാർക്ക് യുഎസിലേക്ക് ഉൽപ്പന്നങ്ങൾ അയയ്ക്കുന്നതിലെ ഉയർന്ന് ചെലവാണ് ഉണ്ടാകുന്നത്. ഇതിൽ ആശ്വാസം കണ്ടെത്താൻ താരിഫ് ചെലവ് വഹിക്കുന്നതിന് മാത്രമായി വായ്പ എടുക്കാം. മെയ് ഏഴിനാണ് തങ്ങളുടെ ട്രേഡ് പേ പ്ലാറ്റ്‌ഫോം താരിഫ് പേയ്‌മെന്റുകളുടെ ചെലവ് നേരിട്ട് വഹിക്കുന്നതിനായി വിപുലീകരിക്കുകയാണെന്ന് എച്ച്എസ്ബിസി അറിയിച്ചത്. എച്ച്എസ്ബിസി ട്രേഡ്പേ വഴി ഇറക്കുമതി തീരുവ പ്രശ്നം കമ്പനികളെ ബാധിക്കുന്നത് താൽകാലികമായി മാറ്റി നിർത്തപ്പെടും. ഇതോടെ ഉള്ള മൂലധനത്തിൽ അവർക്ക് വ്യക്തമായ ധാരണയോടെ വ്യാപാരം നടത്താൻ കഴിയുമെന്നാണ് എച്ച്എസ്ബിസിയിലെ ഗ്ലോബൽ ട്രേഡ് സെലൂഷൻ വിഭാഗത്തിൻ്റെ തലവൻ വിവേക് രാമചന്ദ്രൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ബാങ്കും ചൈനയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ബാങ്കുമാണ് എച്ച്എസ്ബിസി. രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിക്കുന്ന ബാങ്കുമാണ് എച്ച്എസ്ബിസി. ആഗോള വ്യാപാര മേഖല ഇപ്പോൾ വലിയൊരു മാറ്റത്തിന്റെ ഒരു കാലഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് എച്ച്എസ്ബിസി ചെയർമാൻ മാർക്ക് ടക്കർ പറഞ്ഞു.
വ്യാപാരപങ്കാളിത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെ ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145% തീരുവയാണ് ഏര്‍പ്പെടുത്തിയത്. മറുപടിയെന്ന നിലയ്ക്ക് ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% ആയി തീരുവ വര്‍ദ്ധിപ്പിച്ചു. ഇരുപക്ഷവും വഴങ്ങാന്‍ തയ്യാറാവുകയും ചെയ്തില്ല. ഇത് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുവ വിഷയത്തില്‍ ചൈനയോടുള്ള നിലപാടില്‍ അയവ് വരുത്തുയേക്കുമെന്നുള്ള സൂചന നൽകുന്നത്. ഇരു രാജ്യങ്ങളും ഉടനെ തീരുവയിൽ തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്


