2018ൽ ലക്ഷ്യം വെച്ച വിൽപനയേക്കാൾ 100 ശതമാനം നേട്ടമുണ്ടാക്കിയതിന് 12 ദശലക്ഷം അദ്ദേഹത്തിന് ഇൻസെന്റീവ് കിട്ടിയിരുന്നു. 2019ൽ 28 ശതമാനം വർധനവ് മാത്രമാണ് നേടാനായത്

സാൻഫ്രാൻസിസ്കോ: ഐ ഫോണുകളുടെ മോശം വില്പനയെ തുടർന്ന് ആപ്പിൾ കമ്പനി സിഇഒ ടിം കുക്കിന്റെ സാലറി കുത്തനെ വെട്ടിക്കുറച്ചു. 2018 ൽ 15.7 ദശലക്ഷം ഡോളറായിരുന്ന വേതനം 2019 ൽ 11.6 ദശലക്ഷം ഡോളറായി വെട്ടിക്കുറച്ചു. 2018 ൽ ബോണസ് മറ്റ് വകയായി മൂന്നു ദശലക്ഷം ഡോളറും അദ്ദേഹത്തിന് കിട്ടിയിരുന്നു.

2018ൽ ലക്ഷ്യം വെച്ച വിൽപനയേക്കാൾ 100 ശതമാനം നേട്ടമുണ്ടാക്കിയതിന് 12 ദശലക്ഷം അദ്ദേഹത്തിന് ഇൻസെന്റീവ് കിട്ടിയിരുന്നു. 2019ൽ 28 ശതമാനം വർധനവ് മാത്രമാണ് നേടാനായത്. ഇതോടെ ഇൻസെന്റീവ് ബോണസ് 7.7 ദശലക്ഷം ആയി.

വേതനത്തിനു പുറമെ കമ്പനിയിൽ 113 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും ടിം കുക്കിനുണ്ട്. ആപ്പിളിന്റെ 2019 ലെ നെറ്റ് സെയിൽ 260.2 ബില്യണ് ഡോളറും പ്രവർത്തന വരുമാനം 63.9 ബില്യണ് ഡോളറുമായിരുന്നു.

ആപ്പിളിന്‍റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!

വാട്‍സാപ്പില്‍ പുത്തന്‍ പരീക്ഷണം; സ്റ്റാറ്റസില്‍ പുതിയ അല്‍ഗോരിതം വരുന്നു