കുറഞ്ഞ പലിശയ്ക്ക് വായ്പ വേണോ? ലോൺ നിരക്കുകൾ ഇതാ
സാധാരണയായി, വായ്പ തിരിച്ചടയ്ക്കാൻ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ച് കൂടിയാണ് ബാങ്കുകൾ പലിശ നിരക്ക് തീരുമാനിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ പലിശ താരതമ്യം ചെയ്യാം.

വായ്പ ആവശ്യമുണ്ടോ? രാജ്യത്തെ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ അറിഞ്ഞശേഷം മാത്രം അനുയോജ്യമായ വായ്പ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റ് അതായത് എംസിഎൽആർ ആണ് ഏറ്റവും കുറഞ്ഞ വായ്പാ നിരക്ക്. ഇതിൽ താഴെ പലിശ ഓഫർ നൽകാൻ ഒരു ബാങ്കിനും അനുവാദമില്ല.
സാധാരണയായി, വായ്പ തിരിച്ചടയ്ക്കാൻ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ച് കൂടിയാണ് ബാങ്കുകൾ പലിശ നിരക്ക് തീരുമാനിക്കുന്നത്. ഒരു രാത്രി, ഒരു മാസം, മൂന്ന് മാസം, ആറ് മാസം, 1 വർഷം, 3 വർഷം എന്നിങ്ങനെയായിരിക്കും പലപ്പോഴും കാലാവധി വരാറുള്ളത്. മിക്ക ഉപഭോക്തൃ വായ്പകളും ഒരു വർഷത്തെ കാലാവധിയിലുമാണ് ബാങ്കുകൾ നൽകാറുള്ളത്.
ALSO READ: കോലിക്കും ബോൾട്ടിനും പിന്നാലെ ഷമി; റാഞ്ചിയത് ഈ സ്‌പോർട്‌സ് ബ്രാൻഡ്
2023 ഒക്‌ടോബർ മാസത്തെ ബാങ്കുകളുടെ വായ്പാ നിരക്കുകള്‍ താരതമ്യം ചെയ്യാം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.45 ശതമാനമാണ്. മൂന്ന് മാസത്തെ, ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 8.50 ശതമാനവും 8.85 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ 8.95 ശതമാനമാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്
ഒറ്റരാത്രിക്കുള്ള വായ്പ നിരക്ക് 8.15 ശതമാനമാണ്. ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.25 ശതമാനവും മൂന്ന് മാസത്തെ, ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 8.35 ശതമാനവും 8.55 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.65 ശതമാനമാണ്.
യെസ് ബാങ്ക്
യെസ് ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, ഒറ്റരാത്രിക്കുള്ള വായ്പ നിരക്ക് 8.80 ശതമാനവും ഒരു മാസത്തെ എംസിഎൽആർ നിരക്ക് 9.05 ശതമാനവുമാണ്. മൂന്ന് മാസത്തെ, ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 9.70 ശതമാനവും 9.95 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 10.25 ശതമാനമാണ്.
ALSO READ: 5.39 കോടി പിഴ; പേടിഎമ്മിന്റെ 'ചെവിക്ക് പിടിച്ച്' റിസര്‍വ് ബാങ്ക്
ബാങ്ക് ഓഫ് ഇന്ത്യ
ഒരു രാത്രിയുടെ വായ്പ നിരക്ക് 7.95 ശതമാനവും ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.15 ശതമാനവുമാണ്. ബാങ്ക് ഓഫ് ഇന്ത്യയിൽ മൂന്ന് മാസത്തെ ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 8.30 ശതമാനവും 8.50 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.70 ശതമാനവും മൂന്ന് വർഷത്തേക്ക് 8.90 ശതമാനവുമാണ്.
എച്ച്‌ഡിഎഫ്‌സി
എച്ച്‌ഡിഎഫ്‌സിയുടെ ഒരു രാത്രിക്കുള്ള വായ്പ നിരക്ക് 8.60 ശതമാനമാണ്. ഒരു മാസത്തെ എംസിഎൽആർ 8.65 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ 8.85 ശതമാനമായിരിക്കും. ആറ് മാസത്തെ എംസിഎൽആർ, 9.10 ശതമാനമാണ്. നിരവധി ഉപഭോക്തൃ വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു വർഷത്തെ എംസിഎൽആർ 9.20 ശതമാനമാണ്.
കാനറ ബാങ്ക്
കാനറ ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.05 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ നിരക്ക് 8.15 ശതമാനമാണ്. കൂടാതെ, ബാങ്ക് ആറ് മാസത്തെ എംസിഎൽആർ നിരക്ക് 8.5 ശതമാനം വാഗ്ദാനം ചെയ്യുന്നു.
ALSO READ: മൂന്ന് സഹകരണ ബാങ്കുകൾക്ക് പണപ്പിഴ; കർശന നടപടിയുമായി ആർബിഐ
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.20 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ നിരക്ക് 8.30 ശതമാനമാണ്. കൂടാതെ, ബാങ്ക് ആറ് മാസത്തെ എംസിഎൽആർ നിരക്ക് 8.5 ശതമാനം വാഗ്ദാനം ചെയ്യുന്നു, ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 8.7 ശതമാനമാണ്,
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഒരു രാത്രിയിലേക്ക് നൽകുന്ന പലിശ 8 ശതമാനമായിരിക്കും. ഒരു മാസം, മൂന്ന് മാസം, ആറ് മാസം കാലാവധികൾക്ക് 8.25 ശതമാനം, 8.35 ശതമാനം, 8.45 ശതമാനം എന്നിങ്ങനെയാണ്. ഒരു വർഷത്തെ എംസിഎൽആർ 8.70 ശതമാനമാണ്.
ALSO READ: എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; നാളെ ഈ സേവനങ്ങൾ മുടങ്ങും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം