Asianet News MalayalamAsianet News Malayalam

ഐഡിബിഐ ബാങ്കിന്‍റെ പേര് മാറ്റം: അനുമതി നല്‍കാതെ റിസര്‍വ് ബാങ്ക്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേരിലും എല്‍ഐസിയുടെ ബാങ്ക് ആകാനാണ് ഐഡിബിഐയുടെ ശ്രമം. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് ബാങ്കിന്‍റെ പരിഗണനയിലുളളത്. 

idbi bank name change: rbi not ready to give permission
Author
Mumbai, First Published Mar 18, 2019, 9:53 AM IST

മുംബൈ: ഐഡിബിഐ ബാങ്കിന്‍റെ പേര് മാറ്റത്തോട് അനുകൂലിക്കാതെ റിസര്‍വ് ബാങ്ക്. കഴിഞ്ഞ മാസമാണ് ഐഡിബിഐ ബാങ്കിന്‍റെ ഉന്നതതല സമിതി പേര് മാറ്റത്തിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇത് സംബന്ധിച്ച ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങളോട് റിസര്‍വ് ബാങ്കിന് അനുകൂല നിലപാടല്ലെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേരിലും എല്‍ഐസിയുടെ ബാങ്ക് ആകാനാണ് ഐഡിബിഐയുടെ ശ്രമം. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് ബാങ്കിന്‍റെ പരിഗണനയിലുളളത്. എല്‍ഐസി ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എന്ന പേരിനോടാണ് ബാങ്ക് ബോര്‍ഡിന് ഏറെ താല്‍പര്യമുളളത്.   

60 വര്‍ഷം പാരമ്പര്യമുളള പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബാങ്കിങ് രംഗത്തേക്കുളള ചുവടുവയ്പ്പായിരുന്നു ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത നടപടി. ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികളാണ് എല്‍ഐസി ഏറ്റെടുത്തത്.   

Follow Us:
Download App:
  • android
  • ios