Asianet News MalayalamAsianet News Malayalam

അമേരിക്ക കൂടുതല്‍ വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി

ചൈനയുമായി തുടരുന്ന വ്യാപാര തര്‍ക്കങ്ങള്‍ വെല്ലുവിളിയാകുമെന്നും അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം യുഎസിന് മുന്നിലുളള വെല്ലുവിളികള്‍ വരും കാലത്ത് വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

IMF growth prediction about USA
Author
Washington D.C., First Published Jun 9, 2019, 9:15 PM IST

വാഷിംഗ്ടണ്‍: അമേരിക്കയുടെ വളര്‍ച്ച വേഗതയില്‍ ഈ വര്‍ഷം പുരോഗതി കാണാനായേക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഈ വര്‍ഷം അമേരിക്ക 2.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്‍റെ പുതിയ നിഗമനം. 2020 ല്‍ വളര്‍ച്ച രണ്ട് ശതമാനമായി ചുരുങ്ങുമെന്നും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വ്യക്തമാക്കുന്നു. 

എന്നാല്‍, ചൈനയുമായി തുടരുന്ന വ്യാപാര തര്‍ക്കങ്ങള്‍ വെല്ലുവിളിയാകുമെന്നും അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം യുഎസിന് മുന്നിലുളള വെല്ലുവിളികള്‍ വരും കാലത്ത് വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios