നികുതി സംബന്ധമായ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ നികുതി ദായകരെ പ്രാപ്തരാക്കാനാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. 

2020 ലെ നികുതിമായി ബന്ധപ്പെട്ട എല്ലാ സമയപരിധികളും വ്യക്തമാക്കുന്ന കലണ്ടര്‍ ആദായനികുതി വകുപ്പ് പുറത്തിറക്കി. ആദായ നികുതി റിട്ടേണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാനാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. നികുതി സംബന്ധമായ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ നികുതി ദായകരെ പ്രാപ്തരാക്കാന്‍ ആണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ആദായനികുതി വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങളും കലണ്ടറില്‍ വ്യക്തമാക്കിയിരിക്കുന്നു. 

ജനുവരി 

  • 2019 ഡിസംബര്‍ 31 ന്‍റെ അവസാന പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡെപ്പോസിറ്റുകള്‍ നല്‍കേണ്ടത് ജനുവരിയിലാണ്. 

മാര്‍ച്ച്

  • 2020 - 21 നാലാമത്തെയും അവസാനത്തെയും പാദത്തിലെ മുന്‍കൂര്‍ നികുതി അടക്കേണ്ട അവസാന തീയതി മാര്‍ച്ച് 15 ആണ്
  • പുതുക്കിയതോ വൈകിയതോ ആയ 2019 - 20 ലെ നികുതി ഫയല്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്

മെയ് 

  • 2019 - 20 സാമ്പത്തിക വര്‍ഷത്ത അവസാന പാദത്തിലെ ടിസിഎസ് സ്റ്റേറ്റ്മെന്‍റ് നല്‍കേണ്ട അവസാന തീയതി മെയ് 15 ആണ്. 
  • മുന്‍ പാദത്തിലെ ടിഡിഎസ് ഡെപ്പോസിറ്റ് ചെയ്തതിന്‍റെ സ്റ്റേറ്റ് നല്‍കേണ്ട അവസാന തീയതി മെയ് 31 ആണ്. 

ജൂണ്‍

  • 2021 -22 അസസ്സ്മെന്‍റ് വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യ ഗഡു നല്‍കേണ്ടത് ജൂണ്‍ 15

ജൂലൈ 

  • ആദായനികുതി ഇ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31

സെപ്റ്റംബര്‍

  • മുന്‍കൂര്‍ നികുതിയുടെ രണ്ടാമത്തെ ഗഡു അടക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15
  • കോര്‍പ്പറേറ്റ് നികുതി ദായകരുടെ ഐടിആര്‍ ഫയര്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

ഡിസംബര്‍

  • 2020-21 വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ മൂന്നാമത്തെ ഗഡു നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 15