ദില്ലി: ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10ലേക്ക് നീട്ടി. ഡിസംബര്‍ 31നായിരുന്നു നേരത്തെ അവസാന തീയതിയായി അറിയിച്ചത്. കമ്പനികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ഫെബ്രുവരി 15ലേക്ക് നീട്ടി. രണ്ടാമത്തെ തവണയാണ് തീയതി നീട്ടുന്നത്. ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 28വരെയാണ് ജിഎസ്ടി റിട്ടേണ്‍സ് നീട്ടിയത്. കൊവിഡ് പ്രതിസന്ധി മൂലമുള്ള പ്രയാസം കണക്കിലെടുത്താണ് തീയതി നീട്ടിയത്.