എടിഎം, ഡെബിറ്റ് കാർഡ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ 28.33% കുറഞ്ഞു. 18,082 പരാതികൾ മാത്രമാണ് ഈ വിഭാ​ഗത്തിൽ നിന്ന് ലഭിച്ചത്. മാത്രമല്ല, ഇ- ബാങ്കിംഗ് പരാതികൾ 12.74% കുറഞ്ഞു

ദില്ലി: രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോ​ഗങ്ങളഎ കുറിച്ചുള്ള പരാതികൾ കൂടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2024-25 ലെ ഓംബുഡ്‌സ്മാൻ സ്‌കീമിന്റെ വാർഷിക റിപ്പോർട്ടിലാണ് പാരാതികളുടെ എണ്ണം കൂടിയതായി പറയുന്നത്. അതേസമയം, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പരാതികൾ കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. 2025 ൽ മൊത്തം 50,811 പരാതികളാണ് ക്രെഡിറ്റ് കാർഡ് വിഭാ​ഗത്തിൽ എത്തിയത്. 20.04 ശതമാനം വർദ്ധനാവാണ് ഉണ്ടായത്.

ശ്രദ്ധ നേടിയ മറ്റൊരു കാര്യം ഈ പരാതികളിൽ ഭൂരിഭാഗവും സ്വകാര്യ ബാങ്കുകളിലെ ഉപയോക്താക്കളിൽ നിന്നാണ് എന്നുള്ളതാണ്. 32,696 കേസുകളാണ് സ്വകാര്യ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് വന്നത്. മറുവശത്ത്, പൊതുമേഖലാ ബാങ്കുകളിഷ നിന്ന് 3,021 പരാതികൾ മാത്രമേ ലഭിച്ചുള്ളൂ, ഇത് സ്വകാര്യമേഖലാ ബാങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് മേഖലയിൽ പങ്കാളിത്തത്തെ കൂടി സൂചിപ്പിക്കുന്നതാണ്. സ്വകാര്യ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡുകളിലെ എണ്ണത്തിലെ വർദ്ധനവും ഉപയോഗവും ഉപഭോക്തൃ പരാതികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.

അതേസമയം, എടിഎം, ഡെബിറ്റ് കാർഡ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ 28.33% കുറഞ്ഞു. 18,082 പരാതികൾ മാത്രമാണ് ഈ വിഭാ​ഗത്തിൽ നിന്ന് ലഭിച്ചത്. മാത്രമല്ല, ഇ- ബാങ്കിംഗ് പരാതികൾ 12.74% കുറഞ്ഞു. പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ 33.81% കുറഞ്ഞ് 2,719 എണ്ണമായി. പണമടയ്ക്കൽ, ഇൻസ്ട്രുമെന്റ് കളക്ഷൻ പരാതികൾ 9.73% കുറഞ്ഞ് പാരാ ബാങ്കിംഗ് പരാതികൾ 24.16% കുറഞ്ഞു. അതേസമയം, ഡെപ്പോസിറ്റ് അക്കൗണ്ടുകളെക്കുറിച്ചുള്ള പരാതികൾ 7.67% വർദ്ധിച്ചു.

മൊത്തത്തിൽ, 2025 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് സംവിധാനത്തിന് ലഭിച്ച ആകെ പരാതികളുടെ എണ്ണം 2,96,321 ആണ്. വർഷം തോറും 0.82% വർദ്ധനവാണ് പരാതികളിൽ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന ആർബിഐ ഡാറ്റ വ്യക്തമാക്കുന്നു.