ജൂലൈ 31 വരെയാണ് പതിവായി ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബർ 30 ലേക്ക് നീട്ടിയിരുന്നു

ദില്ലി: ആദായനികുതി റിട്ടേൺ നൽകുന്നതിനുള്ള തിയതി നീട്ടില്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ നിലപാട് തിരുത്തി. ഡിസംബർ 31 ന് റിട്ടേൺ സമർപ്പിക്കാനുള്ള തീയതി അവസാനിച്ചിരുന്നു. തീയതി നീട്ടില്ലെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയ കേന്ദ്രസർക്കാർ സമയം മാർച്ച് 15 വരെ നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ 31 വരെയാണ് പതിവായി ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബർ 30 ലേക്ക് നീട്ടിയിരുന്നു. സെപ്തംബർ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെ സമയം നീട്ടി നൽകി. ഇതാണ് മാർച്ച് 15 വരെ വീണ്ടും നീട്ടിയിട്ടിരിക്കുന്നത്.

ഇതുവരെ വൈകി സമർപ്പിക്കുന്ന ഐടി റിട്ടേൺ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ഇത് 5000 രൂപയാക്കി കുറച്ചിട്ടുണ്ട്. വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ വൈകിയാലും പിഴ ഈടാക്കില്ല. എന്നാൽ തീയതി നീട്ടിയതോടെ ആദായ നികുതി പരിധിക്ക് മുകളിലുള്ളവർക്കും ഇനി പിഴയടക്കേണ്ടതില്ല.

അതേസമയം ഇൻകം ടാക്സ് വെബ്സൈറ്റിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായുള്ള പരാതികളും ശക്തമായിരുന്നു. പലർക്കും റിട്ടേൺ സമർപ്പിക്കാനായിരുന്നില്ല. ഇവരെല്ലാം സമയപരിധി നീട്ടണമെന്ന് കേന്ദ്രത്തോട് ദിവസങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ തീയതി നീട്ടേണ്ടെന്ന നിലപാടിലാണ് എത്തിയതോടെ വലിയ വിഭാഗം നിരാശയിലായിരുന്നു. പക്ഷെ കേന്ദ്രസർക്കാരിന് ജനത്തിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങേണ്ടി വന്നു.