Asianet News MalayalamAsianet News Malayalam

Vegetable Price Hike : പച്ചക്കറി വില വർധനവ്; ഇടപെട്ട് സര്‍ക്കാര്‍,തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി

സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ ഇന്ന് മുതൽ തുടങ്ങും. പച്ചക്കറി വില പിടിച്ചു നിർത്താൻ സർക്കാർ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

Increase in vegetable prices in kerala Government intervening
Author
Thiruvananthapuram, First Published Dec 16, 2021, 1:21 PM IST

തിരുവനന്തപുരം: പച്ചക്കറിയുടെ വില (Vegetable Price) വർധനവില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്  (P Prasad) പറഞ്ഞു. സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ ഇന്ന് മുതൽ തുടങ്ങും. പച്ചക്കറി വില പിടിച്ചു നിർത്താൻ സർക്കാർ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കുതിച്ചുയുരുന്ന തക്കാളി വില പിടിച്ചു നിർത്താൻ തക്കാളി വണ്ടികളുമായി എത്തുകയാണ് കൃഷി വകുപ്പ്. കിലോയ്ക്ക് 50 രൂപയ്ക്ക് തക്കാളി വിൽക്കും. ഓരോ ജില്ലകളിലും രണ്ട് വണ്ടികളിൽ തക്കാളിയും മറ്റ് പച്ചക്കറികളും വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പച്ചക്കറിയുടെ വില വർധനവ് തടയുന്നതില്‍ കൃഷിവകുപ്പും ഹോർട്ടികോർപ്പും സജീവമായി ഇടപ്പെട്ടു. പ്രക്യതി ദുരന്തങ്ങളാണ് വില വർദ്ധനവിന് കാരണമായത്. 40 ടൺ പച്ചക്കറി ഹോർട്ടികോർപ്പ് വഴി സംഭരിച്ച് വിൽപ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഹോർട്ടികോർപ്പിന് പല ജില്ലകളിൽ പല വില, എങ്കിലും കുറഞ്ഞ തുക മാത്രം

Follow Us:
Download App:
  • android
  • ios