Asianet News MalayalamAsianet News Malayalam

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്

രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. 

India in historic recession, RBI
Author
Delhi, First Published Nov 12, 2020, 12:21 PM IST

ദില്ലി: രാജ്യത്ത് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോർട്ട്. ആർബിഐ ഡെപ്യൂട്ടി ഗവർണ്ണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു.

അതേസമയം, സാമ്പത്തിക ഉത്തേജക പാക്കേജിൻറെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും.  ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന സാധാരണക്കാരിൽ നേരിട്ട് പണം നല്കുന്ന പദ്ധതി ബിഹാറിൽ പിടിച്ചു നില്ക്കാൻ സഹായിച്ചു എന്നാണ് കേന്ദ്രത്തിൻറെ വിലയിരുത്തൽ. ഇതിൻറെ തുടർച്ചയായുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. പത്ത് പ്രധാന മേഖകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള രണ്ടു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക്  ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നേരത്തെ ആത്മ നിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി 21 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി 73000 കോടി രൂപയുടെ പാക്കേജും  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios