Asianet News MalayalamAsianet News Malayalam

യുഎസ് കറന്‍സി മോണിറ്ററിങ് പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി, ചൈനയെ നിലനിര്‍ത്തി

ഇന്ത്യക്കൊപ്പം സ്വിറ്റ്സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് നീക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിത നേട്ടമുണ്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

India removed from US currency monitoring list
Author
Washington, First Published May 29, 2019, 6:28 PM IST

വാഷിങ്ടണ്‍: യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ്  കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി. അതേസമയം, വ്യാപാര യുദ്ധത്തിനിടയിലും ചൈനയെ പട്ടികയില്‍ നിലനിര്‍ത്തി. ഇന്ത്യക്കൊപ്പം സ്വിറ്റ്സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് നീക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിത നേട്ടമുണ്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുമായി വ്യാപാര ബന്ധമുള്ള പ്രധാന രാജ്യങ്ങളെയാണ്  യുഎസ് കറന്‍സി മോണിറ്ററിങ് ലിസ്റ്റ് ഉള്‍പ്പെടുത്തുക.  വിദേശ വിനിമയത്തിലെ ഇന്ത്യന്‍ നയവും പട്ടികയില്‍നിന്ന് പുറത്താകാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷമാണ് ചൈന, ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അമേരിക്ക കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ചൈനീസ് നാണ്യത്തിന്‍റെ അസ്ഥിരത ഒഴിവാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നുവെന്ന ബോധ്യപ്പെട്ടതിനാലാണ് ചൈനയെ പട്ടികയില്‍ തുടരാന്‍ അനുവദിച്ചത്.

അതേസമയം, ഡോളറുമായുള്ള വിനിമയ നിരക്കില്‍ ചൈനീസ് നാണ്യമായ റെന്‍മിന്‍ബിയുടെ മൂല്യം എട്ടുശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ ചൈനയുടെ വ്യാപാര മിച്ചം വലുതാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ പറഞ്ഞു. ഇന്ത്യയെയും സ്വിറ്റ്സര്‍ലന്‍ഡിനെയും പുറത്താക്കിയപ്പോള്‍ ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട പുതിയ രാജ്യങ്ങള്‍. 
2018ലെ വിദേശ വിനിമയത്തില്‍ ഇന്ത്യക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഗണ്യമായ ഇടിവ് സംഭവിച്ചെന്ന് യുഎസ് ട്രഷറി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios