കറണ്ട് അക്കൗണ്ട് കമ്മിയില്‍ മുൻ പാദത്തിൽ രേഖപ്പെടുത്തിയതിനെക്കാള്‍ ഏഴിരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് കണക്കുകൾ പുറത്തുവിട്ടത്. 

ദില്ലി: ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വർദ്ധിച്ചു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കറണ്ട് അക്കൗണ്ട് കമ്മി 9.2 ബില്യൺ ഡോളറായി ഉയർന്നു. മുൻ പാദത്തിൽ രേഖപ്പെടുത്തിയതിനെക്കാള്‍ ഏഴിരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് കണക്കുകൾ പുറത്തുവിട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ സിഎഡി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1 .1 ശതമാനമാണെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന വ്യാപാര കമ്മിയുയാണ് ത്രൈമാസ അടിസ്ഥാനത്തിൽ സിഎഡി വർധിക്കാനുള്ള ഒരു പ്രധാന കാരണം. 

ALSO READ: ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയൻ; ബാങ്കിങ് മേഖല സ്തംഭിച്ചേക്കും

മുൻ വര്ഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2023-ന്റെ ആദ്യ പാദത്തിൽ, 1.3 ബില്യൺ ഡോളറായിരുന്നു കറണ്ട് അക്കൗണ്ട് കമ്മി. 2022 ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 17.9 ബില്യൺ ഡോളറായിരുന്നു. 

2023 ഏപ്രിൽ-ജൂൺ മാസങ്ങളിൽ, ഇന്ത്യയുടെ സേവന വ്യാപാര മിച്ചം മുൻ വർഷത്തെ 31.1 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 35.1 ബില്യൺ ഡോളറായി വർദ്ധിച്ചു. അതേസമയം, ഈ കണക്ക് 2023 ജനുവരി-മാർച്ച് മാസങ്ങളിൽ രേഖപ്പെടുത്തിയ 39.1 ബില്യൺ ഡോളറിനേക്കാൾ കുറവാണ്.

ചരക്ക് വ്യാപാര കമ്മി 63.1 ബില്യൺ ഡോളറിൽ നിന്ന് 56.6 ബില്യൺ ഡോളറായി മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം ഇത് 2023 ജനുവരി-മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയ 52.6 ബില്യൺ ഡോളറിനേക്കാൾ കൂടുതലുമാണ്. 

ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം

മൊത്തത്തിൽ, 2023 ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇന്ത്യയുടെ വ്യാപാര കമ്മി 21.5 ബില്യൺ ഡോളറായിരുന്നു, 2022 ഏപ്രിൽ-ജൂണിലെ 32.0 ബില്യൺ ഡോളറിൽ നിന്ന് ഇത് കുറഞ്ഞു, എന്നാൽ 2023 ന്റെ ആദ്യ പാദത്തിൽ 13.5 ബില്യൺ ഡോളറിനേക്കാൾ ഉയർന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം