Asianet News MalayalamAsianet News Malayalam

ഇക്കൊല്ലം ബ്രിട്ടൻ, പിന്നെ ജപ്പാൻ; ഇന്ത്യ വേഗത്തിൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2025 ഓടെ 3.6 ട്രില്യൺ കോടിയുടേതായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

India to overtake Japan to become 3rd largest economy in 2025
Author
New Delhi, First Published Jul 12, 2019, 8:13 PM IST

ദില്ലി: ഈ വർഷം ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. 2025 ഓടെ ഈ കുതിപ്പിൽ ഇന്ത്യ ജപ്പാനെയും പിന്തള്ളും. അതിന് ശേഷം അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നിലുണ്ടാവുക. ഇൻഫർമേഷൻ ഹാന്റ്‌ലിംഗ് സർവ്വീസസ് മാർകിറ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

തുടർച്ചയായി രണ്ടാംവട്ടം അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ 2025 ൽ ഇന്ത്യയെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ ഇന്ത്യ യുകെയെ മറികടക്കുമെന്നാണ് ഐഎച്ച്എസ് മാർകിറ്റ് പറയുന്നത്.

ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2025 ഓടെ 3.6 ട്രില്യൺ കോടിയുടേതായി മാറുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവ് സർക്കാരിന് മുന്നിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2019 മുതൽ 2023 വരെ ഇന്ത്യയുടെ സമ്പദ് വളർച്ച ശരാശരി ഏഴ് ശതമാനമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
 

Follow Us:
Download App:
  • android
  • ios