Asianet News MalayalamAsianet News Malayalam

ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ഗോ എയറും ഇക്കൊല്ലം 'ഉയര്‍ന്ന് പറക്കും'!

ഇന്‍ഡിഗോയ്ക്ക് മാത്രമായി ഈ സാമ്പത്തിക വര്‍ഷം 400 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ ലാഭം രേഖപ്പെടുത്താനാകുമെന്നാണ് സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ പറയുന്നത്.

Indian aviation sector will achieve more
Author
Mumbai, First Published Jun 9, 2019, 11:14 PM IST

മുംബൈ: ഈ സാമ്പത്തിക വര്‍ഷം ചെലവ് കുറഞ്ഞ ആഭ്യന്തര വിമാനക്കമ്പനികളായ സ്പൈസ് ജെറ്റും ഇന്‍ഡിഗോയും ഗോ എയറും റെക്കോര്‍ഡ് ലാഭം നേടുമെന്ന് വ്യോമയാന കണ്‍സള്‍ട്ടിംഗ് സംരംഭമായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സിഎപിഎ). ജെറ്റ് എയര്‍വേസിന്‍റെ അടച്ചുപൂട്ടലോടെ ആഭ്യന്തര വ്യോമയാന വിപണിയിലുണ്ടായ നഷ്ടം സെപ്റ്റംബറോടെ വീണ്ടെടുക്കാനാകുമെന്നും സിഎപിഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇന്‍ഡിഗോയ്ക്ക് മാത്രമായി ഈ സാമ്പത്തിക വര്‍ഷം 400 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ ലാഭം രേഖപ്പെടുത്താനാകുമെന്നാണ് സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ പറയുന്നത്. എന്നാല്‍, ആഭ്യന്തര വ്യോമയാന വിപണിയില്‍ മൊത്ത വിമാന യാത്രികരുടെ എണ്ണത്തിലെ വര്‍ധന കുറഞ്ഞ തലത്തിലായിരിക്കുമെന്നും സിഎപിഎ അഭിപ്രായപ്പെടുന്നു. ഇതേസമയം ഗോ എയറിന്‍റെയും സ്പൈസ് ജെറ്റിന്‍റെയും ഇന്‍ഡിഗോയുടെയും ആകെ വിമാനങ്ങളുടെ എണ്ണം ഈ വര്‍ഷം 500 കടക്കുമെന്നും സിഎപിഎ പറയുന്നു. 

ജെറ്റ് എയര്‍വേസിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് വ്യോമയാന മേഖലയിലുണ്ടായ വിടവ് നികത്താനുളള വിമാനക്കമ്പനികളുടെ കിട മത്സരത്തിന്‍റെ ഫലമാണ് ഈ വളര്‍ച്ചയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios