Asianet News MalayalamAsianet News Malayalam

യൂസഫലി നൽകിയ വമ്പൻ സർപ്രൈസ്, ഞെട്ടി വ്ളോഗർ; ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനത്തിൻ്റെ പ്രത്യേകത ഇതാണ്...

യൂസഫലി എഫിന് ഒരു വാച്ച് സമ്മാനിക്കുന്ന വീഡിയോയായിരുന്നു അത്.  രണ്ട് ലക്ഷം രൂപ വില മതിക്കുന്ന റാഡോയുടെ വാച്ചായിരുന്നു യൂസഫലിയുടെ സമ്മാനം

Indian Billionaire MA Yusuff Ali  Surprises Fan With A  2 Lakh Rado Watch
Author
First Published Sep 3, 2024, 6:13 PM IST | Last Updated Sep 3, 2024, 6:13 PM IST

ജീവിതാനുഭവങ്ങളും, വെല്ലുവിളികളെ അതിജീവിക്കാന്‍ പാകത്തിലുള്ള മനസും കൈമുതലാക്കി ആഗോള ബിസിനസ് രംഗത്ത് തന്‍റെതായ പാത വെട്ടിത്തുറന്ന വ്യക്തിയാണ് എം.എ യൂസഫലി. പല പൊതുചടങ്ങുകളിലും സ്വന്തം ജീവിതം പറഞ്ഞാണ് പുതു തലമുറയ്ക്ക് അദ്ദേഹം പ്രചോദനമേകുന്നത്. ഇത്തരത്തിലൊരു പ്രസംഗത്തിനിടെയാണ് സ്വന്തം മാതാവ് തന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുത്തത്. വൈകാരികമായ ആ പ്രസംഗം കേട്ട സോഷ്യല്‍ മീഡിയ കണ്ടന്‍റുകളിലൂടെ ശ്രദ്ധേയനായ എഫിന്‍, എം. യൂസഫലിയെ തേടിച്ചെന്നു. യൂസഫലിയുടെ മാതാവിന്‍റെ ചിത്രം പതിച്ച ഒരു വാച്ചായിരുന്നു എഫിന്‍ ആ കൂടിക്കാഴ്ചയില്‍ സമ്മാനമായി നല്‍കിയത്. അമ്മയെ അത്യധികം സ്നേഹിക്കുന്ന ഒരാള്‍ക്കാണ് ഈ വാച്ച് എന്ന് പറഞ്ഞാണ് എഫിന്‍ യൂസഫലിക്ക് കസ്റ്റമൈസ് ചെയ്ത വാച്ച് സമ്മാനിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം എഫിന്‍ തന്‍റെ ക്രോണോഗ്രാഫ് എന്ന പേജിലൂടെ പങ്കുവച്ച ഒരു റീല്‍ വലിയ വൈറലായി മാറി. യൂസഫലി എഫിന് ഒരു വാച്ച് സമ്മാനിക്കുന്ന വീഡിയോയായിരുന്നു അത്.  രണ്ട് ലക്ഷം രൂപ വില മതിക്കുന്ന റാഡോയുടെ വാച്ചായിരുന്നു യൂസഫലിയുടെ സമ്മാനം. യൂസഫലിയുടെ ബ്രാന്റ് ലോഗോ പതിപ്പിച്ചതാണ് വാച്ച്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ യൂസഫലി എഫിനെ ലുലു ഗ്രൂപ്പിന്‍റെ ഹെഡ് ഓഫീസിലേക്ക് ക്ഷണിച്ചാണ് സമ്മാനം കൈമാറിയത്. കുറച്ചധികം കാലം കാത്തിരുന്ന ശേഷമാണ് എഫിന്  യൂസഫലിക്ക് വാച്ച് കൈമാറാനായത്. ഇത്തവണയാകട്ടെ യൂസഫലിയുടെ ക്ഷണപ്രകാരം ലുലു ആസ്ഥാനത്തെത്തി സമ്മാനം ഏറ്റുവാങ്ങാനും എഫിന് സാധിച്ചു. സെലിബ്രിറ്റികളുടെ വാച്ചുകളെക്കുറിച്ചും ഔട്ട്ഫിറ്റുകളെ കുറിച്ചും വീഡിയോ നിര്‍മിക്കുന്ന സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്ററാണ് എഫിന്‍. ക്രോണോഗ്രാഫ് 2022 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ആണ് എഫിന്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios