Asianet News MalayalamAsianet News Malayalam

ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുത്തില്ലെങ്കിൽ പണിപാളും; തുല്യ നിരക്കുമായി ഇന്ത്യൻ റെയിൽവേ

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്  സമയത്ത് കാറ്ററിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കാത്ത യാത്രക്കാർക്കായി പുതിയ ഉത്തരവുമായി ഇന്ത്യൻ റെയിൽവേ.
 

Indian Railways new rule for food services
Author
Trivandrum, First Published Jul 20, 2022, 12:33 PM IST

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്  സമയത്ത് കാറ്ററിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കാത്ത യാത്രക്കാർക്കായി പുതിയ ഉത്തരവുമായി ഇന്ത്യൻ റെയിൽവേ. ശതാബ്ദി എക്‌സ്‌പ്രസ്, രാജധാനി എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, തുരന്തോ എക്‌സ്പ്രസ് എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ റെയിൽവേയുടെ എല്ലാ പ്രീമിയം ട്രെയിനുകളിലും ഇനി മുതൽ കാറ്ററിംഗ് ചാർജുകൾ ബാധകമായിരിക്കും.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാത്ത യാത്രക്കാർ യാത്രാ സമയത്ത് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 0 രൂപ അധികമായി ഈടാക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അതായത്. മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്തവർക്കും ട്രെയിനിൽ യാത്ര ചെയ്യവേ ഓർഡർ ചെയ്തവർക്കും ഒരേ ചാർജായിരിക്കും ഈടാക്കുക. നിരക്കിൽ വർദ്ധനവ് ഉണ്ടാകില്ല എന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനത്തിൽ  ഭക്ഷണങ്ങളുടെ നിരക്കുകൾ അടക്കം റെയിൽവേ നൽകിയിട്ടുണ്ട്. 

രാജധാനി, തുരന്തോ, ശതാബ്ദി എക്‌സ്‌പ്രസ് എന്നിവയിൽ 1A അല്ലെങ്കിൽ EC യിൽ യാത്ര ചെയ്യുന്നവർ  ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുത്തില്ലെങ്കിൽ, പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ ലഘുഭക്ഷണത്തിനും 190 രൂപ നൽകേണ്ടിവരും. അതുപോലെ തന്നെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 240- രൂപയ്ക്ക് പകരം 290  രൂപ ആയിരിക്കും

രാജധാനി, തുരന്തോ, ശതാബ്ദി എക്‌സ്പ്രസിന്റെ 2AC/3A/CC യാത്രക്കാർക്ക് രാവിലെ പ്രഭാതഭക്ഷണത്തിന് 105 രൂപയ്ക്ക് പകരം 155 രൂപയും വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് 90 രൂപയ്ക്ക് പകരം 140 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 185 രൂപയ്ക്ക് പകരം 235 രൂപയും നൽകണം. 

വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 155 രൂപയ്ക്ക് പകരം 205 രൂപയും വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് 105 രൂപയ്ക്ക് പകരം 155 രൂപയും നൽകണം, യാത്രയ്ക്കിടെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 244 രൂപയ്ക്ക് പകരം 294 രൂപ നൽകണം.

തുരന്തോ എക്സ്പ്രസിന്റെ സ്ലീപ്പർ ക്ലാസ് വിഭാഗത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള ചാർജുകൾക്കായി റെയിൽവേ പ്രത്യേക ചാർട്ടും പുറത്തിറക്കിയിട്ടുണ്ട്.

വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 155 രൂപയ്ക്ക് പകരം 205 രൂപയും വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് 105 രൂപയ്ക്ക് പകരം 155 രൂപയും നൽകണം, യാത്രയ്ക്കിടെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 244 രൂപയ്ക്ക് പകരം 294 രൂപ നൽകണം.
 

Follow Us:
Download App:
  • android
  • ios